Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി... നിർമാണത്തിന് അനുമതി..ദേവസ്വം വകുപ്പ് ചുമതലയുളള മന്ത്രി വി എൻ വാസവൻ ഈ മാസം 30ന് തറക്കലിടും...മുകേഷ് അംബാനി 56 കോടി രൂപ നൽകും...

23 JULY 2024 04:32 PM IST
മലയാളി വാര്‍ത്ത

ഗുരുവായൂർ...ദിവസങ്ങളുടെ വ്യത്യാസമില്ലാതെ എന്നും ആളും ബഹളവും നിറഞ്ഞു നിൽക്കുന്ന ഇടം. തിരുപ്പതിയും പുരി ജഗനാഥ ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രം. ഭാരങ്ങള്‍ ഇറക്കിവെച്ച് ആശ്വാസംതേടി ലക്ഷക്കണക്കിനു വിശ്വാസികൾ എത്തുന്ന ഗുരുവായൂർ ക്ഷേത്രത്തിന് പ്രത്യേകതകൾ ധാരാളമുണ്ട്.അതുകൊണ്ട് തന്നെ ഗുരുവായൂരപ്പന്റെ മുൻപിൽ എല്ലാവരും ഒരുപോലെ എത്തുന്ന സ്ഥലമാണ്. രാജ്യത്തിൻറെ പല ഭാഗത്തുള്ള സാധാരണക്കാരായിട്ടുള്ളവരും പ്രമുഖരും എല്ലാവരും ഒരു തവണയെങ്കിലും ഗുരുവായൂർ എത്താതെ ഇരിക്കില്ല. ഏതായാലും ദിവസവും നിരവധി ഭക്തർ ആണ് വന്നു പോകാറുള്ളത്.

 

ഇപ്പോഴിതാ ഗുരുവായൂരിനായി ഒരു സമ്മാനമാണ് ലഭിച്ചിരിക്കുന്നത് . ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് അനുമതി. ദേവസ്വം വകുപ്പ് ചുമതലയുളള മന്ത്രി വി എൻ വാസവൻ ഈ മാസം 30ന് തറക്കലിടും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ആശുപത്രി നിർമാണത്തിനായി 56 കോടി രൂപ നൽകാമെന്ന് മുൻപ് വാഗ്ദ്ധാനം ചെയ്തിരുന്നു. ദേവസ്വം മെഡിക്കൽ സെന്ററിന്റെ തെക്ക് ഭാഗത്ത് രണ്ടരയേക്കറിലാണ് ആശുപത്രി ഒരുങ്ങുന്നത്. ഒരു ലക്ഷം ചതുരശ്രയടിയിൽ നാലുനിലകളിലായാണ് ആശുപത്രി പണികഴിപ്പിക്കാനായി തീരുമാനിച്ചിരിക്കുന്നത്.കാഞ്ഞങ്ങാട്ടുള്ള ദാമോദരൻ ആർക്കിടെക്റ്റ് എന്ന സ്ഥാപനമാണ് ആശുപത്രിയുടെ രൂപരേഖ തയ്യാറാക്കിയത്.

2022 സെപ്റ്റംബറിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ്‌ അംബാനി പണം നൽകുന്നതുമായി ബന്ധപ്പെട്ട വാഗ്ദ്ധാനം നടത്തിയത്. ആശുപത്രിയുടെ രൂപരേഖ അംബാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ട്. ആശുപത്രിയുടെ നിർമാണത്തിനുള്ള തടസങ്ങൾ മാറിയ സാഹചര്യത്തിൽ, അംബാനി ഗ്രൂപ്പ്‌ തുക നൽകുമെന്നാണ് അറിയുന്നത്. ഈ തുക ആശുപത്രിക്കെട്ടിട നിർമാണത്തിന് മാത്രമാണ്. ബാക്കി തുക ദേവസ്വം ബോർഡ് ചെലവഴിക്കും. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലായിരിക്കും ആശുപത്രിയുടെ നടത്തിപ്പ്.മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും കോടീശ്വരനാണ്. നിരവധി ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്.

 

അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ്. മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം അതുപോലെ ആഘോഷമാക്കിയിരുന്നു മുകേഷ് അംബാനി. ജൂലായ് പന്ത്രണ്ടിനായിരുന്നു ഈ വിവാഹം.ജൂലായ് അഞ്ചിന് മുകേഷ് അംബാനിയുടെ ആസ്തി 118 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. എന്നാല്‍ ജൂലായ് 12ന് ഇത് 121 ബില്യണായിട്ടാണ് ഉയര്‍ന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ആഗോള സമ്പന്നരുടെ റാങ്കിംഗില്‍ ഇത് മുകേഷ് അംബാനിക്ക് നേട്ടമായിട്ടുണ്ട്. പന്ത്രണ്ടാം സ്ഥാനത്തായിരുന്നു നേരത്തെ ആഗോള കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (14 minutes ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (27 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (50 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (59 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (1 hour ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (10 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (11 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (11 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends