Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

മണ്ണിടിഞ്ഞ് നിലംപതിക്കും രക്ഷാപ്രവര്‍ത്തകര്‍ അതിലകപ്പെടാം ! ഷിരൂരിലെ രക്ഷാപ്രവര്‍ത്തനം നിസ്സാരമല്ല, മലയാളി കുറച്ചൊന്ന് ക്ഷമ കാണിക്കൂ. ഷിരൂര്‍ ഗംഗാവാലിയെന്തെന്ന് കേരളം ഇനിയും മനസിലാക്കിയിട്ടില്ല ! ചര്‍ച്ചയായി റോഡ് സേഫ്റ്റി ഓഡിറ്ററായ സുബിന്‍ ബാബുവിന്റെ വെളിപ്പെടുത്തല്‍

23 JULY 2024 07:25 PM IST
മലയാളി വാര്‍ത്ത

മണ്ണിനടിയില്‍ കിടക്കുന്നത് നമ്മുടെ കൂടപ്പിറപ്പാണ് സമ്മതിക്കുന്നു പക്ഷെ മലയാളികല്‍ കുറച്ച് ക്ഷമ കാണിക്കൂ. നിങ്ങള്‍ കരുതുന്നത് പോലെ
നിസ്സാരമല്ല ഷിരൂര്‍. സുനാമി പോലെ ഇരച്ചെത്തി വെള്ളം. തലയ്ക്ക് മുകളിലെ മണ്‍കൂന എപ്പോള്‍ വേണമെങ്കിലും നിലംപതിക്കും രക്ഷാപ്രവര്‍ത്തകര്‍ അതിലകപ്പെടാം. ഷിരൂരിലെ രക്ഷാ ദൗത്യവുമായി ബന്ധപ്പെട്ട് റോഡ് സേഫ്റ്റി ഓഡിറ്ററായ സുബിന്‍ ബാബു പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. എതിര്‍ത്തും യോജിച്ചും മലയാളി. ഷിരൂര്‍ ഗംഗാവാലിയെന്തെന്ന് കിറുകൃത്യമായി പറഞ്ഞു തരികയാണ് അദ്ദേഹം.

സുബിന്‍ ബാബുവിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ

ഷിരൂര്‍ ഗംഗാവാലി എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ.

NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്‌ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്തു അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ 289 മീറ്റര്‍ ആണ് മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത്. എന്നാല്‍ മറുവശത്തോ മിക്കപ്പോളും കരകവിയുന്ന ഏതാണ്ട് 150m മുതല്‍ 485m വരെ വിസ്ത്രിതിയില്‍ പലഭാഗത്തും ഒഴുകുന്ന ഗംഗവാലി നദി. അപകടം നടന്ന ഭാഗത്തു 209m ആണ് സ്വാഭാവിക നദിയുടെ വീതി. എന്നാല്‍ അപകടം നടന്ന സമയങ്ങളില്‍ ഈ വീതി 252m വരെ ആയിട്ടുണ്ടായിരുന്നു എന്നുള്ളതാണ്.

നദിയുടെ സ്വാഭാവിക നിരപ്പില്‍ നിന്നും ആദ്യത്തെ തട്ടിലെ റോഡ് 11അടി പൊങ്ങി ആണ് നിക്കുന്നത് രണ്ടാമത്തെ പുതിയ റോഡ് ആദ്യ റോഡില്‍ നിന്നും ഏതാണ്ട് 9അടി ഉയര്‍ന്നു നിക്കുന്നു. ഇടയ്ക്കു മലയുടെ അവശേഷിക്കുന്ന ഭാഗം അങ്ങനെ തന്നെ നില്‍പ്പുണ്ട്. ഈ റോഡിന്റെ അരികിലായി നിക്കുന്ന മല 289m പൊക്കത്തില്‍ ഏതാണ്ട് വളരെ ചെറിയ ചരിവില്‍(slope )ഏതാണ്ട് ചെങ്കുത്തായി നില്‍ക്കുന്നു എന്ന് തന്നെ പറയാം. ഈ മലയുടെ ഏതാണ്ട് 190m മുകളില്‍ നിന്നും ആണ് മഴയില്‍ കുത്തനെ മലയിടിച്ചില്‍ നടന്നത്. ശരവേഗത്തില്‍ ടണ്‍ കണക്കിന് പാറയും, വെള്ളവും മണ്‍കൂനയും അതിശക്തമായി പതിച്ചു ഏതാണ്ട് 150m ഓളം പുതിയ റോഡിനെ മൂടിക്കൊണ്ട് താഴത്തെ റോഡും മുറിച്ചുകൊണ്ട് നദിയിലേക്ക് പതിച്ചു. ഒപ്പം 17500കിലോ lpg ലോഡുമായി വന്ന് ആ ഭാഗത്തു പാര്‍ക്ക് ചെയ്തിരുന്ന ഏതാണ്ട് 22ടണ്ണോളം വരുന്ന രണ്ടു ബുള്ളറ്റ് ടാങ്കറുകള്‍ അടിച്ചു തെറിപ്പിച്ചു നദിയിലേക് എറിഞ്ഞു.

നദിയില്‍ ഏതാണ്ട് 5m ഓളം പൊക്കമുള്ള ഒരു കൂനയും ഉണ്ടാക്കി. ഇതാണ് വാക്കുകളില്‍ പറഞ്ഞാല്‍ ഏതാണ്ട് ആ മലയിടിച്ചിലിന്റെ തീവ്രത. ടാങ്കറുകള്‍ കണ്ടെടുത്തപ്പോള്‍ ആ ഭാഗത്തെങ്ങും ലോറി കണ്ടില്ല എന്നതാണ് ലോറി ഒലിച്ചുപോയില്ല എന്ന നിഗമനത്തിലേക്കു ഉള്ള ഏക ചൂണ്ടുവിരല്‍. അതിനും ഉറപ്പു പറയാനാകില്ല ആര്‍ക്കും കണ്ടെത്തുന്നത് വരെ. നീളം കുറഞ്ഞ ഉരുളന്‍ തടികള്‍ കുറുകെ കയറ്റി കെട്ടി മുറുക്കിയതാണ് വാഹനത്തിലെ ലോഡ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ദയവ് ചെയ്തു വണ്ടിയുടെ ലോഡും, വണ്ടിയുടെ ബ്രാന്‍ഡും പറഞ്ഞു അമിതമായി പൊലിപ്പിക്കരുത്. 190m ഉയരത്തില്‍ നിന്നും ഒരു കിലോ ഉള്ള ഒരു കല്ല് വീണാല്‍ തീവ്രത എത്ര ഉണ്ടാകും എന്നോര്‍ക്കുക. അപ്പോളാണ് ടണ്‍ കണക്കിന് ഭാരമുളള വസ്തുക്കള്‍ ഈ ഉയരത്തില്‍ നിന്നും വന്ന് പതിച്ചപ്പോള്‍ ലോറിയുട ബ്രാന്‍ഡും, ഭാരവും ചേര്‍ത്ത് കഌഷേ കഥകള്‍ നാം മിനഞ്ഞു പറയുന്നത്. ബുള്ളറ്റ് ടാങ്കര്‍ പോലെ വെള്ളത്തില്‍ ഇതു പൊങ്ങിനിക്കില്ല, ചെളിയില്‍ പുതയും എന്നുള്ള സാധ്യത കൂടി പരിഗണിച്ചേ മതിയാകു. അടുത്ത കഥ ac ഉള്ളോണ്ട് ഓക്കെ ആണെന്നാണ്. ഓക്‌സിജന്‍ ഇല്ലാതെ എഞ്ചിന്‍ പ്രവര്‍ത്തിക്കുമോ? പുക എങ്ങോട് പോകും? ഇതൊന്നുമില്ലാതെ ac പ്രവര്‍ത്തിക്കുമോ?കഷ്ടം ആണ് മീഡിയയില്‍ ഇങ്ങനൊക്കെ പറയുന്നത് ??.

അതിശക്തമായ കാറ്റു മഴ. തുടര്‍ ഉരുളപൊട്ടല്‍, മലയിടിച്ചില്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നു എന്നത് ആദ്യ രണ്ടു ദിവസങ്ങളില്‍ കാര്യമായ തടസ്സങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും തുടക്കത്തിലേ അലസമനോഭാവം എടുത്തു പറയേണ്ടത് തന്നെ. റോഡിന്റെ വളവുള്ള ഈ ഭാഗത്തെ റോഡ് alignment പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം എല്ലാം മൂടപ്പെട്ടിരുന്നു എന്നത് വസ്തുത. കേരളീയന്‍ ഇവിടുത്തെ മലയിടിച്ചില്‍ വെച്ച് അവിടെ നടന്നത് മനസുകൊണ്ട് കണക്കു കൂട്ടരുത്. ആനയും ആടും തമ്മിലുള്ള വ്യത്യാസം പോലെ ഭീമമാണ് അവിടെ നടന്നത്. ഒരു നാടന്‍ ബോംബും ആറ്റം ബോംബും പൊട്ടുന്ന വ്യത്യാസം ഉണ്ടതില്‍. രഞ്ജിത്ത് പോയിട്ട് അദ്ദേഹവും നേരിട്ട് അത് കണ്ടു മനസിലാക്കി ഇപ്പോള്‍ ആ ലൈനില്‍ തന്നെ പുള്ളി സംസാരിക്കുന്നുണ്ട്. അത് കേട്ടാലും നമുക്ക് തൃപ്തി കിട്ടുന്നില്ല.

പിന്നെ ഷിരൂരില്‍ സംവിധാനങ്ങള്‍, പോലിസ് ഗവണ്മെന്റ് ഒക്കെ ഒട്ടും തുടക്കത്തില്‍ വേണ്ട ഉത്സാഹം കാണിച്ചില്ല എന്നത് കുറച്ചൊക്കെ വാസ്തവം ആണ് അല്പം കൂടി ഊര്‍ജ്ജിതം ആകാമായിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് വന്ന് തുടങ്ങിയത് തുടക്കത്തില്‍ ഉപകരിച്ചിരിക്കണം. പിന്നെ അടുത്തത് മാധ്യമങ്ങളെ അടുപ്പിച്ചില്ല എന്നതും, മനാഫിന്, ക്യാമറ മാനു ഒക്കെ പോലീസ് വക പിടിച്ചു തള്ള് കിട്ടിയതും. അതെ പറ്റി പറഞ്ഞാല്‍ കേരളത്തില്‍ ഒരു സെന്‍സിറ്റീവ് വിഷയം നടന്നാല്‍ അന്യ സംസ്ഥാനങ്ങളുടെ മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്ന സമീപനം ഉണ്ടാകുമോ? ഒരിക്കലും ഇല്ല. ഇത്രേം അപകട സാധ്യത ഉള്ളിടത്തു പൊതുജനത്തെയോ മാധ്യമത്തെയോ സ്വതന്ത്രമായി വിടാന്‍ കഴിയുമോ? ഇല്ലേ ഇല്ല. അവിടുത്തെ സെന്‍സിറ്റീവ് വിഷയങ്ങള്‍ കേരളത്തില്‍ വലിയ വാര്‍ത്തയാകുന്നത് അറിഞ്ഞുകൊണ്ട് അവര്‍ അനുവദിക്കുമോ? ഇല്ല. നമ്മള്‍ പ്രബുദ്ധര്‍ എന്നല്ലേ സ്വയം പറയുന്നത് നമ്മള്‍ ആണേല്‍ അത് ചെയ്യുമോ? ഇല്ല. എന്ത് വിലകൊടുത്തും അവരെ തടയും. അതിവിടെയും നടന്നു. അവര്‍ വെച്ചേക്കുന്ന കണ്ട്രോള്‍ ലൈന്‍മറികടക്കാന്‍ നോക്കിയപ്പോള്‍ അവര്‍ ബലം പ്രയോഗിച്ചു. പിന്നെ അല്പം നയപരമാകാമായിരുന്നു പക്ഷെ അത് അവിടെ ഉളള നിയമപാലകരുടെ സ്വഭാവം പോലെയിരിക്കും അല്ലേല്‍ അവിടുത്തെ തര്‍ക്ക സാഹചര്യം പോലെയിരിക്കും.

ഞാന്‍ ആണ് ഈ സ്ഥാനത്തു എങ്കില്‍ ഞാനും ആദ്യം ഈ സ്ഥലം കണ്ട്രോള്‍ ലൈന്‍ ഫിക്‌സ് ചെയ്തു പ്രവേശനം വിലക്കിയേ ഒരിഞ്ച് മുന്നോട്ട് പോകു. ഇവിടെ മീഡിയ ഇതു നല്ലതുപോലെ പൊലിപ്പിക്കുന്നുണ്ട് അത് ഒഴിവാക്കാമായിരുന്നു. നഷ്ടം ആ കുടുംബത്തിന്. പിന്നെ ഡ്രൈവര്‍ ആയാലും ഒരു ജീവി ആയാലും എല്ലാ ജീവനും വിലപ്പെട്ടതാണ്. ഒരു വയലന്‍സ് സീനില്‍ നിക്കുമ്പോള്‍ ഒരുപക്ഷെ ഉദ്യോഗസ്ഥന് വാക്കുകള്‍ പിഴച്ചതാകാം എങ്കിലും ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെല്‍ അത് വലിയ തെറ്റ് തന്നെ.നമുക്കത് കേട്ടറിവ് മാത്രമാണ്. തെളിവില്ല എന്നതും യാഥാര്‍ഥ്യം .മലയാളികള്‍ ഇതിനെ വല്ലാണ്ട് ഓവര്‍ ആക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (8 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends