കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

മലപ്പുറം കുടുംബ കോടതിക്ക് പുറത്ത് യുവാവ് ഭാര്യ മാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മലപ്പുറം കുടുംബ കോടതിക്ക് പുറത്താണ് സംഭവം. അരീക്കോട് കാവനൂര്‍ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. ശാന്തയുടെ മകളുടെ ഭര്‍ത്താവ് വണ്ടൂര്‍ പോരൂര്‍ ചാത്തങ്ങോട്ടുപുറം കിഴക്കേക്കര ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തുണ്ടായിരുന്ന വക്കീലന്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ബൈജുവിനെ പിടികൂടി പോലീസിന് കൈമാറിയത്. ഇയാള്‍ക്കെതിരെ വധശ്രമ കുറ്റവും മാരകായുധങ്ങള്‍ കൈവശം വെച്ച കുറ്റവും ചുമത്തി കേസെടുക്കുമെന്നാണ് വിവരം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള വ്യക്തി വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് ശാന്തയും മകളും മലപ്പുറം കുടുംബ കോടതിയിലെത്തിയിരുന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശാന്തയെയും മകള്‍ ദില്‍ഷയേയും ആദ്യം ഓട്ടോയിടിച്ച് പരിക്കേല്‍പിക്കാന്‍ ബൈജു ശ്രമിച്ചു. നിലത്ത് വീണ ദില്‍ഷയെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ച ശാന്തയെ ബൈജു വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ശാന്തയെ മലപ്പുറം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2023 മുതല്‍ തന്നെ ബൈജുവും ദില്‍ഷയുമായുള്ള വിവാഹമോചനം കേസ് മലപ്പുറം കുടുംബ കോടതിയില്‍ നടക്കുന്നുണ്ട്. വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ബൈജുവിന് താല്പര്യമില്ലാത്തതാണ് ഇത്തരത്തില്‍ ഒരു ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. കുട്ടികളെ തനിക്ക് വിട്ടു നല്‍കണമെന്നും ബൈജു പറയുന്നുണ്ടായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട ദില്‍ഷ നല്‍കിയ പരാതിയിലാണ് തുടര്‍ നടപടികള്‍ കോടതിയില്‍ നടന്നിരുന്നത്.
https://www.facebook.com/Malayalivartha

























