കര്‍ണാടക പോലീസിന്റെ ഗുണ്ടായിസമെന്ന് ആരോപണം ! ചാനലുകാരേയും കേരളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകരേയും പുറത്താക്കി കര്‍ണാടക പോലീസ് എന്താണ് അവിടെ ചെയ്തുകൂട്ടുന്നത് ? കേരളത്തില്‍ ജനരോഷം അണപൊട്ടുന്നു

ഷിരൂരില്‍ കര്‍ണാടക പോലീസിന്റെ പേക്കൂത്ത്. കേരളത്തില്‍ നിന്നുള്ള ചാനലുകാരെ അകത്തേക്ക് കടത്തിവിടാതെ പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല. കേരളത്തില്‍ നിന്ന് പോയ രക്ഷാപ്രവര്‍ത്തകരെ പുറത്താക്കി. ഞങ്ങള്‍ തെരച്ചില്‍ നടത്തിക്കോളാമെന്ന വെല്ലുവിളി. എട്ടുദിവസമായ് ഒരു മനുഷ്യന് വേണ്ടി തെരച്ചില്‍ തുടങ്ങിയിട്ട്. കര്‍ണാടക സര്‍ക്കാരിന്റെ പിടിപ്പുകേട് പുറത്ത് വരുമ്പോള്‍ കേരളത്തിന്റെ മെക്കിട്ട് കയറുന്നു. കഴിഞ്ഞ ദിവസം രഞ്ജിത്ത് ഇസ്രയേലിനെ കൈയ്യേറ്റം ചെയ്തതോടെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. പിന്നീട് ഇരു സര്‍ക്കാരുകളും വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയുമായിരുന്നു. അര്‍ജുനെ ഉടന്‍ കണ്ടെത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ചാനലുകാരേയും കേരളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകരേയും പുറത്താക്കി കര്‍ണാടക പോലീസ് എന്താണ് അവിടെ ചെയ്തുകൂട്ടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു വിവരങ്ങളും പുറത്തേക്ക് വരരുതെന്ന നീക്കമാണ് നടത്തുന്നത്. കര്‍ണാടക പോലീസ് എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാകുന്നു. ചൊവ്വാഴ്ച ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. ഗംഗാവാലി നദിയില്‍ തീരത്തുനിന്നു 40 മീറ്റര്‍ മാറി 8 മീറ്റര്‍ ആഴത്തില്‍ ഒരു വസ്തുവിന്റെ സിഗ്നല്‍ ലഭിച്ചതാണു പ്രതീക്ഷ നല്‍കുന്നത്. മണ്‍കൂനയ്ക്ക് 40 മീറ്റര്‍ അടുത്തു നിന്നാണ് സിഗ്നല്‍ ലഭിച്ചത്. പുഴയോരത്തെ മണ്ണ് നീക്കംചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ, സ്ഥലത്തുനിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്. പ്രദേശത്ത് ഇടവിട്ട് മഴപെയ്യുന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അവസാനം സിഗ്നല്‍ ലഭിച്ചിടത്ത് വിശദമായ പരിശോധന നടത്താനാണ് നീക്കം. സിഗ്നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടാവാം എന്നാണ് കരുതുന്നത്. എന്നാല്‍, മണ്ണിനൊപ്പം തന്നെ ലോഹസാന്നിധ്യം കൂടിയ പാറകളും മണ്ണിനടിയിലുള്ളതിനാല്‍ ഇപ്പോള്‍ ലഭിച്ചത് അതിന്റെ സിഗ്നലാകാനും സാധ്യതയുണ്ട്.
മണ്ണിടിച്ചലുണ്ടായ ദിവസം പുലര്‍ച്ചെ അര്‍ജുന്റെ ട്രക്ക് കടന്ന് പോയ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കന്യാകുമാരി പന്‍വേല്‍ ദേശീയ പാതയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളില്‍ വ്യക്തമായ സിസിടിവി ദൃശ്യങ്ങളില്‍ അര്‍ജുന്റെ ട്രക്ക് പോകുന്നത് കാണുന്നുണ്ട്. അര്‍ജുന്റെ ട്രക്കിന്റെ സഞ്ചാരപാത ഏതാണ്ട് ഇതില്‍ നിന്ന് വ്യക്തമാണ്. ബെലഗാവിയില്‍ നിന്ന് വന്ന ട്രക്ക് 16ന് പുലര്‍ച്ചെ 1.42നും, 2.46നും കടന്ന് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ലഭിച്ചത്. രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് പരിശോധന. തെരച്ചില്‍ നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. വിശ്വസനീയമായ സിഗ്നലാണ് ലഭിച്ചിരിക്കുന്നത്. തടി കയറ്റിയ ലോറിക്ക് ഏകദേശം 25 ടണ്ണിലേറെ ഭാരമുണ്ട്. ഭാരത് ബെന്‍സിന്റെ 12 വീല്‍ ട്രക്കിന്റെ ഏറ്റവും പുതിയ മോഡലാണ് അര്ജുന് ഓടിച്ചിരുന്നത്. ഭാരത് ബെന്‍സിന്റെ ഈ ട്രക്കിന്റെ ഡ്രൈവര്‍ ക്യാബിന് സ്ട്രോംഗ് ആണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. വിശാലമായ ക്യാബിന് റൂം ആണ് ഈ ട്രക്കിന്റെ പ്രത്യേകതയെന്നും ക്ലീനര്‍ ഇല്ലാതെ ഒറ്റയ്ക്ക് ഓടിച്ച് പോകാന്‍ കഴിയുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്ള ലോറിയാണിതെന്നും ഈ മേഖലയിലെ ഡ്രൈവര്‍മാര്‍ പറയുന്നു. ശക്തമായ ബാറ്ററിയാണ് വാഹനത്തിലേത്. എഞ്ചിന് ഓഫായാലും ഇഗ്നീഷ്യന്‍ ഓണായിരിക്കും. എയര്‍ സര്‍ക്കുലേഷന്‍ ലഭിക്കുന്ന വിധത്തില്‍ പിന്നില്‍ എയര്‍ഹോളുകള്‍ ഉള്ളതും പ്രതീക്ഷയ്ക്ക് ബലം പകരുന്നു. ഇഗ്നീഷ്യന്‍ ഓണാണെങ്കില്‍ ഏസി പ്രവര്‍ത്തിക്കുമെന്നും ഈ വാഹനം ഓടിക്കുന്നവര്‍ പറയുന്നു. ഗ്ലാസ് പൊട്ടിയില്ലെങ്കില്‍ മണ്ണു കയറില്ല. ഭാരത്ബെന്‍സ് 26.3 ടണ്‍ പേലോഡ് കപ്പാസിറ്റി നല്കുന്നു. മൊത്തം വാഹന ഭാരം 35 ടണ്‍ ആണ്.
https://www.facebook.com/Malayalivartha

























