Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

കോരന് കഞ്ഞി കുമ്പിളില്‍ ? കേരളത്തെ സംബന്ധിച്ച് ബജറ്റില്‍ ആശ്വസിക്കാനായി ഒന്നും തന്നെയില്ല ! എന്തിനൊക്കെ വില കൂടും... എന്തിനൊക്കെ വില കുറയും?

23 JULY 2024 08:48 PM IST
മലയാളി വാര്‍ത്ത

മൂന്നാം മോദിസര്‍ക്കാരിന്റെ കന്നി ബജറ്റിലെ രാഷ്ട്രീയമൊന്നും സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നമല്ല . രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാര്‍ക്ക് ആകെ അറിയേണ്ടത് എന്തിനൊക്കെ വില കൂടും... എന്തിനൊക്കെ വില കുറയും? എന്നുമാത്രമാണ് ..സംസ്ഥാനത്തു നിന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇതാദ്യമായി ലോക്‌സഭയിലേക്ക് ബിജെപി പ്രതിനിധിയെ തിരഞ്ഞെടുത്തയച്ചിട്ടും കേരളത്തെ സംബന്ധിച്ച് ബജറ്റില്‍ ആശ്വസിക്കാനായി ഒന്നും തന്നെയില്ല .. എന്നാല്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ അവശ്യ സാധനങ്ങളുടെ വില കുറക്കുമെന്നത് വലിയ ആശ്വാസം തന്നെയാണ് . കസ്റ്റംസ് ഡ്യൂട്ടിയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ അര്‍ബുദരോഗ ചികിത്സയ്ക്കുള്ള മരുന്നുകള്‍ക്ക് വില കുറയ്ക്കാന്‍ സഹായിക്കും ; . മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയ്ക്കും വില കുറയാനിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിക്കും വില കുറയുമെന്നതാണ് മറ്റൊരു വിശേഷം. സ്വര്‍ണം ഗ്രാമിന് 420 രൂപ വരെ കുറയാം.

സ്വര്‍ണം ,വെള്ളി, കാന്‍സര്‍ മരുന്നുകള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജറുകള്‍ ,മൊബൈല്‍ ആക്‌സസറികള്‍ ,തുകല്‍, തുണി എക്‌സ്‌റേ ട്യൂബുകള്‍, എന്നവയുടെ വില കുറയും .25 ധാതുക്കള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു

പിവിസി, ഫഌ്‌സ് ബാനറുകള്‍ സോളാര്‍ പാനലുകള്‍,എന്നിവയുടെ വില വര്‍ധിക്കും . നിര്‍മാണ മേഖലയില്‍ മെഷിനറി ഉപകരണങ്ങള്‍ വാങ്ങാനായി എടുക്കുന്ന വായ്പകള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ നേട്ടം ലഭിക്കുക. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും.

സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതിയിളവ് നല്‍കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില കുറയ്ക്കും. അതേസമയം പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിലയും ഉയരുമെന്നാണ് പ്രഖ്യാപനം.

തൊഴില്‍ അവസരങ്ങള്‍ ഒരുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പ്രഖ്യാപനങ്ങളുണ്ട്. ഇതില്‍ സുപ്രധാനമായത് പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും എന്നതാണ്. ഇപിഎഫ് അക്കൗണ്ട് എടുക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കുകയെന്നും മന്ത്രി പ്രഖ്യാപിച്ചു. 210 ലക്ഷം യുവാക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗ്യാരണ്ടി കേന്ദ്രം പ്രഖ്യാപിച്ചു. ഇനി മുതല്‍ കൊളാറ്ററല്‍ സെക്യുരിറ്റി അഥവാ ഈടില്ലാതെ വായ്പയെടുക്കാന്‍ സംരംഭകര്‍ക്ക് അവസരമൊരുങ്ങും.. 100 കോടി രൂപയുടെ വായ്പാ ഗ്യാരണ്ടിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചത്. ഇനി മുതല്‍ മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല എന്നതും ആശ്വാസമാണ് . മൂന്ന് ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ അഞ്ച് ശതമാനവും ഏഴു ലക്ഷം തൊട്ട് 10 ലക്ഷം വരെ 10 ശതമാനവുമാണ് പരിഷ്‌കരിച്ച നികുതി സ്ലാബുകള്‍. 10 ലക്ഷം മുതല്‍ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 15 ശതമാനമായിരിക്കും നികുതി. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി 20 ശതമാനമാകും . 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതിയുണ്ട്. പുതിയ സ്‌കീമില്‍ പേരുചേര്‍ത്ത നികുതിദായകര്‍ക്കാണ് പരിഷ്‌കാരങ്ങള്‍ ബാധകമാവുക. പഴയ സ്‌കീമിലുള്ള നികുതിദായകര്‍ക്ക് ഇളവുകളില്ല.

കൃഷി, തൊഴില്‍, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉല്‍പ്പാദനം, സേവനങ്ങള്‍, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണം, ഗവേഷണവും വികസനവും, അടുത്ത തലമുറയിലെ പരിഷ്‌കാരങ്ങള്‍ എന്നിങ്ങനെ ഒന്‍പത് മേഖലകളില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് ബജറ്റ് സൂചിപ്പിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 minutes ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (54 minutes ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (1 hour ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (1 hour ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (2 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (2 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (3 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (4 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (4 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (4 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (4 hours ago)

കേരളത്തിലെ ആദ്യ BJP മേയർ V V R...! പൊന്നാട അണിയിച്ച് SG സുരേഷ്‌ഗോപി നഗരസഭയിൽ...!  (5 hours ago)

തിരുവനന്തപുരത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി....  (7 hours ago)

ഡോ. നിജി ജസ്റ്റിന്‍ കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  (7 hours ago)

സങ്കടക്കാഴ്ചയായി... കേണിച്ചിറ ടൗണിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം‌  (7 hours ago)

Malayali Vartha Recommends