സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്ഷന് വിതരണം ഇന്ന് തുടങ്ങും...

ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്ഷന് വിതരണം ഇന്ന് തുടങ്ങും. ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അതുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും പെന്ഷന് എത്തിക്കും.
അതത് മാസം പെന്ഷന് വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്ഷന് നല്കി വരുന്നു.
"
https://www.facebook.com/Malayalivartha

























