ധാര്‍മ്മികത ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണം കോടിയേരി ബാലകൃഷ്ണന്‍

ഉമ്മന്‍ചാണ്ടിക്ക് ധാര്‍മ്മികത ഉണ്ടെങ്കില്‍ ഒരു നിമിഷം വൈകാതെ രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സോളാര്‍കേസില്‍ മുഖ്യമന്ത്രി കോഴവാങ്ങിയതില്‍ കേസെടുക്കണമെന്ന പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കരുതെന്നാണ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളിക്കളഞ്ഞാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുണ്ടാകുമെന്നാണ് കോടതി നിരീക്ഷിച്ചത്.
അഴിമതി നിരോധന നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കണം. വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടപടി സ്വീകരിക്കണം. എന്നാല്‍ വിജിലന്‍സിനെയടക്കം നിയന്ത്രിക്കുന്ന മുഖ്യമന്ത്രി അധികാരത്തില്‍ തുടര്‍ന്നാല്‍ അന്വേഷണം അട്ടിമറിക്കപ്പെടും. അതിനാല്‍തന്നെ മുഖ്യമന്ത്രി ഉടന്‍രാജിവെക്കണമെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























