പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യുടെ പണവുമുള്ളതിനാല്‍ സി.എം.ആര്.എല്‍. നടത്തിയ അനധികൃതപണമിടപാട് പൊതുഖജനാവില്‍നിന്നുള്ള കൊള്ളയാണെന്ന് കമ്പനി രജിസ്ട്രാര്‍ ഹൈക്കോടതിയില്‍....

സി.എം.ആര്.എലിന്റെ അനധികൃതപണമിടപാടിന്റെ പേരില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (സി.എഫ്.ഐ.ഒ.) തങ്ങള്‍ക്കെതിരേയും അന്വേഷണം നടത്തുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജി കെ.എസ്.ഐ.ഡി.സി. സമര്‍പ്പിച്ചിരുന്നു. ഇതിനെയെതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
കമ്പനി രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ചിലകാര്യങ്ങള്‍ മറയ്ക്കാന്‍ കെ.എസ്.ഐ.ഡി.സി. ശ്രമിച്ചത് സംശയത്തിനിടയാക്കി.2019-ല്‍ത്തന്നെ സി.എം.ആര്.എലില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടന്നു. എന്നാല്‍ കെ.എസ്.ഐ.ഡി.സി. ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രമാണ്.
ഷോണ്‍ ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി രജിസ്ട്രാര്‍ കെ.എസ്.ഐ.ഡി.സി.യുടെ വിശദീകരണം തേടിയെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് അന്വേഷണത്തിനുത്തരവിട്ടത്.പലവിധത്തിലുള്ള ഇടപാടുകളാണ് സി.എം.ആര്.എല്‍. നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാകുമെന്നതിനാലാണ് അന്വേഷണം സി.എഫ്.ഐ.ഒ.യെ ഏല്‍പ്പിച്ചത്.
സി.എം.ആര്.എലിലെ നിയമവിരുദ്ധമായ ഇടപാടുകള്‍ നോമിനി ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.യുടെ ശ്രദ്ധയില്ക്കൊണ്ടുവരണമായിരുന്നെന്നും സത്യവാങ്മൂലത്തില്പ്പറയുന്നു.
കമ്പനി രജിസ്ട്രാര്‍ വി.എം. പ്രശാന്താണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായ ആര്.വി. ശ്രീജിത് വഴിയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha

























