കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിന് ശേഷം മീഡിയ വൺ മാധ്യമ പ്രവർത്തകൻ കാണിച്ചത്...പിന്നിൽ നിന്നും മൈക്ക് കൊണ്ട് കാട്ടിയ രീതികൾ സോഷ്യൽ മീഡിയയിൽ വൈറലായി...റിപ്പോർട്ടർ തന്നെ ക്ഷമ ചോദിച്ചു രംഗത്ത് വന്നു...

കേന്ദ്രമന്ത്രി ആയിട്ടുള്ള സുരേഷ് ഗോപി പലപ്പോഴും ചില മാധ്യമങ്ങളുടെ വിമർശനങ്ങൾക്ക് ഇടയാകാറുണ്ട്. അദ്ദേഹവും അതിശക്തമായി തന്നെ പലപ്പോഴും മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ മീഡിയ വൺ മാധ്യമ പ്രവർത്തകന് പറ്റിയ ഒരു തെറ്റാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കി ഇരിക്കുന്നത്. . മാധ്യമങ്ങളോടു സംസാരിച്ചു തിരിഞ്ഞപ്പോഴാണ് ഈ റിപ്പോർട്ടർ .സുരേഷ് ഗോപിയെ നോക്കി കളിയാക്കുന്ന രീതിയിൽ ആംഗ്യം കാണിച്ചത് . ഇതാണിപ്പോൾ വൈറലായത് . അതിന് ശേഷം ഈ റിപ്പോർട്ടർ തന്നെ ക്ഷമ ചോദിച്ചു രംഗത്ത് വന്നു. ആ പോസ്റ്റ് ഇങ്ങനെയാണ് .കേന്ദ്ര ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ ഡൽഹി കേരള ഹൗസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം പോയിരുന്നു.
കേരളത്തോടുള്ള ബജറ്റിലെ അവഗണന അടക്കമുള്ള പ്രതിപക്ഷ ആരോപണത്തിൽ പ്രതികരണം തേടിയാണ് ചെന്നത്. അദ്ദേഹം ബൈറ്റ് നൽകി പോയ ഉടൻ തമാശയായി ഞാൻ കാട്ടിയ അംഗവിക്ഷേപത്തോട് പ്രതികരിച്ചു കൊണ്ടുള്ള കുറിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നുണ്ട്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എന്റെ ഭാഗത്ത് നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകാൻ പാടില്ലായിരുന്നു എന്നു തിരിച്ചറിയുന്നു. എന്റെ സ്ഥാപനം അംഗീകരിക്കുന്ന പെരുമാറ്റവുമല്ല അത്. അദ്ദേഹത്തെ ആക്ഷേപിക്കണമെന്നോ പരിഹസിക്കണമെന്നോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. മന്ത്രിയോടെന്നല്ല, ഒരാളോടും അങ്ങിനെ പെരുമാറരുത് എന്ന് ഞാൻ തിരിച്ചറിയുന്നു.കരുതിക്കൂട്ടിയല്ലെങ്കിൽ പോലും എന്റെ പെരുമാറ്റം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരിൽ രോഷവും വിഷമവും സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. സംഭവിച്ചു പോയ പിഴവിൽ ക്ഷമ ചോദിക്കുന്നു.എന്നാണ് പോസ്റ്റിലെ വരികൾ. ശ്രീജിത്ത് പണിക്കർ അടക്കം ശക്തമായി തന്നെ പോസ്റ്റ് ഇട്ടു കൊണ്ട് പ്രതിഷേധിച്ചിട്ടുണ്ടായിരുന്നു.
പോസ്റ്റ് ഇപ്രകാരമാണ് . ലവന്റെ ഫേസൂക്ക് പോസ്റ്റിന്റെ ചുരുക്കം: “ഞാൻ ഓനെ മോന്തായം കൊണ്ട് കോക്രി കാട്ടി. പിടിക്കപ്പെടുമെന്ന് കരുതിയില്ലെങ്കിലും പിടിക്കപ്പെട്ടു. ലേലു അല്ലു. അൽ ഒട്ടഹ.” എന്നാണ് പോസ്റ്റ്. നിരവധി ആളുകളാണ് ഈ പ്രവർത്തിക്കെതിരെ വിമർശനം ഉന്നയിച്ചു കൊണ്ട് ഇരിക്കുന്നത്. കേരളത്തിൽ എയിംസ് വരും വന്നിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് അത്ര മതിയോ എന്നായിരുന്നു മറുചോദ്യം.കേരളത്തിൽ യുവാക്കളില്ലേ? യുവാക്കൾക്കു വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേ? കേരളത്തിൽ ഫിഷറീസും സ്ത്രീകളും ഇല്ലേ?’’ സുരേഷ് ഗോപി ചോദിച്ചു. തൊഴിവസരങ്ങൾ തരുന്ന മേഖലകളിലേക്ക് എന്തുതരം തലോടലാണ് തന്നിരിക്കുന്നത്. നിങ്ങൾ ബജറ്റ് പോയി പരിശോധിക്കൂ, പഠിക്കൂ എന്നും അദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























