Widgets Magazine
11
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്


യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...


ഒഴിവായത് വന്‍ ദുരന്തം..... തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് 


തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് 5 പേർക്ക് പരിക്ക്: നാലുപേരുടെ പരിക്ക് ഗുരുതരം: ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം; യുവാവ് വാഹനം ഓടിച്ച് പഠിക്കുകയായിരുന്നുവെന്ന് പൊലീസ്...


നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്...

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിത്തകര്‍ന്നാല്‍ 30 ലക്ഷത്തിലേറെ ജനങ്ങള്‍ മുങ്ങിയോ മണ്ണില്‍ അകപ്പെട്ടോ മരിക്കും; മുഖ്യന് ഉൾപ്പടെ കേരളത്തിലെ നേതാക്കള്‍ക്ക് ഇപ്പോഴും മൗനം...

24 JULY 2024 03:22 PM IST
മലയാളി വാര്‍ത്ത

130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്താകും കേരളം നേരിടാന്‍ പോകുന്ന മഹാദുരന്തം. അഞ്ചു വര്‍ഷത്തെ നിര്‍മാണകാലഘട്ടം കൂടി നോക്കിയാല്‍ ലോകത്തിലെയും ഇന്ത്യയിലെയുംതന്നെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. പൊട്ടിത്തകര്‍ന്നാല്‍ കേരളത്തിലെ 30 ലക്ഷത്തിലേറെ ജനങ്ങള്‍ മുങ്ങിയോ മണ്ണില്‍ അകപ്പെട്ടോ അതിദാരുണമായി മരിക്കുമെന്ന ഭയാനകമായ സ്ഥിതിവിശേഷം നിലനില്‍ക്കെ കാരണഭൂതന്‍ ഉള്‍പ്പെടെ കേരളത്തിലെ നേതാക്കള്‍ക്ക് ഇപ്പോഴും മൗനമാണ്.

അടുത്ത മാസത്തോടെ മഴ ശക്തമായി ഇടുക്കി അണക്കെട്ട് ഏറെക്കുറെ പൂര്‍ണമായി നിറയുമെന്ന സാഹചര്യമാണ്. ഒരാഴ്ച പെരുമഴ തുടര്‍ന്നാല്‍ വന്‍പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതേ സമയത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടും നിറയുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന് ഒരു മുന്‍കരുതലും സ്വീകരിക്കാനുള്ള സാഹചര്യമോ സമയമോ ഉണ്ടാകില്ല. മാത്രവുമല്ല മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ പെരിയാര്‍ വള്ളക്കടവു മുതല്‍ ഉപ്പുതറ വരെയുള്ള 40 കിലോമീറ്റര്‍ പ്രദേശത്തെ പെരിയാര്‍ തീരം അപ്പാടെ തീരും. ആയിരക്കണക്കിനു ജനങ്ങളുടെ ജീവനും തീരത്തെ മുഴുവന്‍ കെട്ടിടങ്ങളും അപ്പാടെ തൂത്തെറിയപ്പെടുന്ന ഭയാനകമായ സ്ഥിതിവിശേഷമായിരിക്കും കേരളത്തിന് നേരിടേണ്ടിവരിക.

ഒരു മുന്നറിയിപ്പിനോ രക്ഷാപ്രവര്‍ത്തനത്തിനോ പോലും സമയം ലഭിക്കാത്ത വിധം കേരളം വെള്ളത്തില്‍ മുങ്ങുന്ന സാഹചര്യമായിരിക്കുമുണ്ടാവുക. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ പൂര്‍ണമായി നിറഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു തകര്‍ച്ചയുണ്ടാകുന്നതെങ്കില്‍ കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും അത്. കേരളം എന്നല്ല ഇന്ത്യയും ലോകരാജ്യങ്ങളും സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദുരന്തത്തിലേക്കായിരിക്കും സംസ്ഥാനം നീങ്ങുക.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിത്തകരുന്ന സാഹചര്യമുണ്ടാവുകയും ഇടുക്കി ഡാം നിറഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തെ നേരിടാന്‍ കേരളത്തിന് യാതൊരു സംവിധാനവുമില്ല. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഒരേ സമയം പൂര്‍ണമായി തുറന്നുവച്ചാലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം താങ്ങാനുള്ള ശേഷം കുളമാവ് അണക്കെട്ടിനില്ലെന്നതാണ് വസ്തുത. കുളമാവ് അണക്കെട്ട് കല്ലില്‍ പണിത ഡാമായതിനാല്‍ ഒട്ടും തന്നെ ബലവത്തല്ല എന്നതാണ് പ്രധാന പരിമിതി. ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ സുരക്ഷിതമാണെങ്കിലും ഇതേ പദ്ധതിയില്‍തന്നെയുള്ള കുളമാവ് വഴി പുറത്തേക്കൊഴുകുന്ന പ്രളയം താഴെയുള്ള നാല് അണക്കെട്ടുകള്‍ കൂടി തകര്‍ത്തേ മുന്നോട്ടു പായുകയുള്ളു എന്നതാണ് ഭയാനകം.

 

 

ഭൂതത്താന്‍കെട്ട്, മലങ്കര അണക്കെട്ടുകള്‍ ഉള്‍പ്പെടെ നാലു ഡാമുകള്‍ കൂടി തകരുന്ന സാഹചര്യം കേരളത്തിന് ചിന്തിക്കാന്‍ കൂടിയാവുകയില്ല. ഇടുക്കി, എറണാകുളം ജില്ലകളിലായിരിക്കും ഈ മഹാദുരന്തം ഏറ്റവുമധികം നാശം വിതയ്ക്കുക. കോട്ടയം, ആലപ്പുഴ ജില്ലകളിലും ദുരന്തം വന്‍നാശം വിതയ്ക്കാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. എറണാകുളം ജില്ല പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുമെന്നതാണ് ഏറ്റവും ഭീതികരം. നെടുമ്പാശേരി വിമാനത്താവളവും ആലുവയിലെ ഫാക്ടറികളും അമ്പലമുകള്‍ ഓയില്‍ റിഫൈനറിയും ഉള്‍പ്പെടെ കേരളത്തിലെ എല്ലാ സംരഭങ്ങളും തകര്‍ന്നു തരിപ്പണമാകും. അണക്കെട്ടു തകര്‍ന്നാലുണ്ടാവുക മലവെള്ളപ്പാച്ചില്‍ മാത്രമല്ല ഇത്രയും വലിയ ആഘാതത്തിന്റെ ഭാഗമായി ഭൂകമ്പവും മലയിടിച്ചിലും കൂടി സംഭവിക്കുമെന്നതാണ് ഭീതികരം.

 

 

 

ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഏലപ്പാറ, വാഗമണ്‍ മലകള്‍ തകര്‍ത്ത് പ്രളയം കോട്ടയം ജില്ലയെ കൂടി തരിപ്പണമാക്കാനുള്ള സാധ്യതയും ഏറെയാണ്. പെരിയാറിനു പുറമെ മീനച്ചില്‍, മണിമല നദികളിലും പ്രളയമുണ്ടായാല്‍ അതും ചിന്തിക്കാവാത്ത സാഹചര്യമായിരിക്കും സൃഷ്ടിക്കുക. കുട്ടനാട് പൂര്‍ണമായി മുങ്ങിപ്പോകുമെന്നതാണ് മറ്റൊരു സാഹചര്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പുതിയ അണക്കെട്ട് പണിതേ തീരു എന്നു പറയാനുള്ള ചങ്കൂറ്റം പിണറായി വിജയനില്ല. തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണുമ്പോള്‍ മുട്ടുവിറക്കുന്ന സ്ഥിതിയിലാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകാവുന്ന അതിഭയാനകമായ സാഹചര്യം മുന്‍നിറുത്തി ഒരു ഹര്‍ത്താല്‍ പ്രതിഷേധം പോലും നടത്താനുള്ള ജനകീയ പ്രതിബദ്ധത സംസ്ഥാന സര്‍ക്കാരിന് ഇല്ലാതെ പോയിരിക്കുന്നു.

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് അന്‍പതോ എണ്‍പതോ വര്‍ഷം മാത്രമാണെന്നാണ് അതിന്റെ നിര്‍മാതാവായ ബ്രിട്ടീഷ് എന്‍ജിനീയര്‍ പെന്നി ക്വിക്ക് അവകാശപ്പെട്ടത്. ഇന്ന് പെന്നി ക്വിക്ക് ജീവിച്ചിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റണമെന്ന് അദ്ദേഹംതന്നെ തമിഴ് നാടിനോട് ആവശ്യപ്പെടുമായിരുന്നു. തമിഴ് നാട്ടിലെ കമ്പം, തേനി, ഗൂഡല്ലൂര്‍, രാമനാഥപുരം, മധുര ഉള്‍പ്പെടുന്ന നാലു ജില്ലകളിലെ വരള്‍ച്ചക്ക് പരിഹാരമായാണ് ബ്രിട്ടീഷുകാര്‍ കേരളത്തിലെ മുല്ലപ്പെരിയാറ്റില്‍ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനമെടുത്തത്.

സിമന്റിന്റെ അംശംപോലും ചേരാതെ സുര്‍ക്കിയിലും ചുണ്ണാമ്പിലും പണിത അണക്കെട്ടിന് 125 വര്‍ഷത്തെ ആയുസു ലഭിച്ചു എന്നതുതന്നെ ഇക്കാലത്ത് അതിശയമാണ്. മുല്ലപ്പെരിയാര്‍ അണിക്കെട്ട് പണിയുന്ന കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായിരുന്നു അത്. അതിദുര്‍ബലമായ അണക്കെട്ട് പൊളിച്ച് പുതിയ പണിയണം എന്ന ശക്തമായ നിലപാട് സ്വീകരിക്കാനുള്ള ആര്‍ജവത്വം പിണറായി വിജയന് എന്നുണ്ടാകും എന്നതാണ് കേരളം ആകാംഷയോടെ ചോദിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് കാലു കുത്തണമെങ്കില്‍ പോലും തമിഴ് നാട് കനിയണം എന്ന ഗതികേടിന് എന്നുണ്ടാകും പരിഹാരം എന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്ന ചോദ്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യത്തിന്റെ ഡോര്‍ ഡെലിവറി ശുപാര്‍ശ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍....  (22 minutes ago)

വല്ലാത്തൊരു അനുഭവം... വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവുമായി കേരള എംപിമാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍; 2 മണിക്കൂറോളം ചെന്നൈക്ക് മുകളില്‍ പറന്ന ശേഷം അടിയന്തര ലാന്‍ഡിംഗ്  (33 minutes ago)

മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍  (57 minutes ago)

ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ...  (1 hour ago)

കോഴിക്കോട് തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പ്രമോദിനായി തിരച്ചില്‍ തുടരുന്നു....  (1 hour ago)

11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാന്‍ അംഗീകാരങ്ങള്‍ കൂടി  (1 hour ago)

ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി...  (2 hours ago)

കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് ഇന്ത്യ  (2 hours ago)

യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍... ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്...  (2 hours ago)

ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി  (2 hours ago)

തുണയായത് പൈലറ്റിന്റെ മനസാന്നിധ്യം....  (3 hours ago)

കാര്‍ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ വഴിയിലുപേക്ഷിച്ച് മുങ്ങി  (9 hours ago)

കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി  (9 hours ago)

വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍  (10 hours ago)

Malayali Vartha Recommends