ഹെഡ് പോസ്റ്റ് ഓഫീസില്‍ ദേശീയപതാകയെ ചൂലില്‍കെട്ടി അപമാനിച്ചു

തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസില്‍ ദേശീയപതാകയെ ചൂലില്‍കെട്ടി അപമാനിച്ചു. റിപ്പബ്ലിക്ക് ദിനമായ ചൊവ്വാഴ്ച രാവിലെയാണ് പോസ്റ്റ് ഓഫീസില്‍ ദേശീയപതാക ചൂലില്‍ കെട്ടിയ നിലയില്‍ കണ്ടത്. പോസ്റ്റ് ഓഫീസിന് മുകളില്‍ പതാക ഉയര്‍ത്താന്‍ പ്രത്യേകം കൊടിമരം ഉണ്ടെങ്കിലും അതില്‍ കൊടി ഉയര്‍ത്താതെ പച്ച നിറത്തിലുള്ള ചൂലില്‍ പതാക കെട്ടി അത് കൊടിമരത്തില്‍ അലക്ഷ്യമായി കെട്ടിയിരിക്കയായിരുന്നു. സംഭവം വിവാദമായതോടെ പിന്നീടത് അഴിച്ച് മാറ്റിക്കെട്ടി.
ദേശീയപതാകയെ അപമാനിച്ചതിന് പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതും വിവാദമായി.വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ദേശീയപതാക കൊടിമരത്തില്‍ തന്നെയായിരുന്നുവെന്നും കാണാത്ത കാര്യത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും എസ്.ഐ കെ.ജെ വിനോയി പറഞ്ഞു.
ആരെങ്കിലും ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയാല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.വിവിധ ചാനലുകളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും ഇക്കാര്യം വലിയ വാര്‍ത്തയായെങ്കിലും സംഭവം നിസാരമായി കണ്ട പോലീസ് നിലപാടിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസേ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് പി.വി നാണു, ടി.വി അശോകന്‍, കെ.നിഷ, ശ്രീജിത്ത് കൂവേരി നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഇ.ടി രാജീവന്റെ അധ്യക്ഷതയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
വത്സ പ്രഭാകരന്‍, രജനി രാമാനന്ദ, രാഹുല്‍ ദാമോദരന്‍, കെ.നബീസ, അഡ്വ.വിനോദ് രാഘവന്‍ പ്രസംഗിച്ചു. ആലക്കോട് ഉദയഗിരി കൃഷിഭവനില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തിയതായും പരാതിയുണ്ട്. കൃഷിഭവനിലെ ജനലഴിയിലാണ് പതാക തലകീഴായി ഉയര്‍ത്തിയത്. സംഭവം നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പതാക നേരായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























