Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാകുന്നു ! ടാങ്കര്‍ ലോറികളെ നെടുകെ പിളര്‍ത്തിയാണ് ഗംഗാവലി പുഴയിലേക്ക് കുന്നിടിഞ്ഞ് വീണത്. പുഴയില്‍ മണ്‍കൂനകള്‍ പാറപോലെ ഉറച്ചുപോയി അതില്‍ ഏതിലാണ് ലോറി ? രക്ഷാദൗത്യത്തില്‍ പകച്ച് നില്‍ക്കുകയാണ് സൈന്യം ഉള്‍പ്പെടെയുള്ള സംഘം

24 JULY 2024 03:19 PM IST
മലയാളി വാര്‍ത്ത

അര്‍ജുന് വേണ്ടി പുഴയില്‍ അരിച്ചുപെറുക്കി സൈന്യം. തലയ്ക്ക് മുകളില്‍ ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന കുന്നു പാറക്കല്ലുകളും. ടാങ്കര്‍ ലോറികളെ നെടുകെ പിളര്‍ത്തിയാണ് ഗംഗാവലി പുഴയിലേക്ക് കുന്നിടിഞ്ഞ് വീണത്. മൂന്ന് ഘട്ടങ്ങളിലായി മണ്ണിടിഞ്ഞു ഇത് മൂന്നും പതിച്ചത് പുഴയിലേക്ക്. അര്‍ജുന് വേണ്ടി കരയില്‍ തെരച്ചില്‍ നടത്തുന്ന കൂട്ടത്തില്‍ ഒരു സംഘം അതേ സമയം പുഴയിലും തെരച്ചില്‍ നടത്തേണ്ടിയിരുന്നുവെന്ന് വ്യക്തമാക്കി വിദ്ഗദര്‍. ദുരന്തത്തിന്റെ സ്ഥിതിഗതി വ്യക്തമായി വിലയിരുത്തുന്നതില്‍ സംഭവിച്ച ഗുരുതരവീഴ്ച പുഴയിലേക്കുള്ള അന്വേഷണം വൈകിപ്പിച്ചു. കുന്നിനു താഴ്‌വരയില്‍ തന്നെയാണ് ലോറി നിര്‍ത്തിയിട്ടിരിക്കുകയെങ്കിലും കുന്നിടിഞ്ഞു താഴേക്കു വീണപ്പോള്‍ അതോടൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത ഏറെയായിരുന്നു. രക്ഷാദൗത്യത്തില്‍ പകച്ച് നില്‍ക്കുകയാണ് സൈന്യം ഉള്‍പ്പെടെ. ഇനി അര്‍ജുനെ കിട്ടണമെങ്കില്‍ പ്രകൃതി തന്നെ കനിയണം.

അപകടം നടന്ന് ആ നിമിഷം കര്‍ണാടക ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്ന് ചര്‍ച്ചകള്‍ വരുന്നു. കുന്നും പുഴയും ചേര്‍ന്നു കിടക്കുന്ന ഷിരൂര്‍ കുന്ന് ഗംഗാവലി നദീ ഭൂപ്രകൃതി കാണുമ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ പുഴയിലേക്കു വീണു മണ്ണിനടിയിലാവാനുള്ള സാധ്യത പരിശോധിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. കാണാതായ ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കിട്ടിയപ്പോള്‍ ലോറിയെ ആ രീതിയില്‍ കണ്ടെത്തിയില്ല. ബുള്ളറ്റ് ടാങ്കറുകളെ പോലെ അര്‍ജുന്റെ ലോറി ഒഴുകി നടക്കാന്‍ സാധ്യത വിരളമായിരുന്നു. ഉരുളന്‍ തടികള്‍ കുറുകെ കയറ്റി കെട്ടി മുറുക്കിയതാണ് ഈ വാഹനത്തിലെ ലോഡ്. 200 മീറ്റര്‍ ഉയരത്തില്‍ നിന്ന് ടണ്‍ കണക്കിനു മണ്ണ് ഇടിഞ്ഞു വീണപ്പോള്‍ അതിനൊപ്പം ലോറിയും പുഴയില്‍ അകപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇവിടെ നിര്‍ത്തിയിട്ടിരുന്ന 2 ടാങ്കറുകളും നേരെ പുഴയിലേക്കാണ് വീണത്. ഇതിലൊന്ന് 7 കിലോ മീറ്റര്‍ അകലെ ഒഴുകി നടക്കുന്ന രീതിയിലാണ് കിട്ടിയത്.

നിറയെ മരത്തടി കയറ്റിയ അര്‍ജുന്‍ ഓടിച്ച ലോറിക്ക് ഭാരക്കൂടുതലുള്ളതിനാല്‍ പുഴയില്‍ ഒഴുകി നീങ്ങാനുള്ള സാഹചര്യമില്ല. അതിനാല്‍ നേരേ മണ്ണിനടിയിലേക്കു താഴ്ന്നിരിക്കാനാണു സാധ്യത. കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോള്‍ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചു കയറിയിരുന്നു. ഇത്രയേറെ നദിയെ പ്രകമ്പനം കൊള്ളിച്ച മണ്ണിടിച്ചിലിനാണ് ഷിരൂര്‍ സാക്ഷ്യം വഹിച്ചത്. അതിനാല്‍ പുഴയില്‍ ഒന്നിലേറെ വാഹനങ്ങള്‍ അകപ്പെട്ടിരിക്കാനുള്ള സാധ്യതയും ഉണ്ട്. ഗംഗാവലിപ്പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാര്‍ സിഗ്‌നലും ലഭിച്ചതും നിര്‍ണായകമാണ്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാര്‍.

ഒന്‍പതാം ദിനവും തിരച്ചില്‍ തുടരുമ്പോള്‍ അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ബന്ധുക്കള്‍. നാവികസേനയും ദുരന്തനിവാരണ സേനയും സോണാറും റഡാറുമുള്‍പ്പടെയുള്ള നൂതന ടെക്‌നോളജിയുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം.ഇന്ദ്രബാലനും അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തില്‍ ചേരും. ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കുന്ന ജിയോഫിസിക്കല്‍ ലൊക്കേഷന്‍ രീതിയായ ജിപിആര്‍ ഉപയോഗിച്ചാണ് ആദ്യം അന്വേഷണം നടത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്കലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) യില്‍ നിന്നുള്ള നാല് വിദഗ്ധ സംഘങ്ങളാണ് എത്തിയത്. കഠിനമായ പരിതസ്ഥിതികളില്‍ ഉപയോഗിക്കാനാകുന്ന അകുല 9000C എന്ന ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാറാണ് സംഘം ഉപയോഗിച്ചത്. ജിപിആര്‍ ഹൈഫ്രീക്വന്‍സി റേഡിയോ തരംഗങ്ങള്‍ ഈ റഡാര്‍ ഉപയോഗിക്കുന്നു, ഒരു കണ്‍ട്രോള്‍ യൂണിറ്റ് പ്രതിഫലിച്ച സിഗ്‌നലുകള്‍ വിശകലനം ചെയ്ത് ഒരു ദ്വിമാന ഇമേജ് സൃഷ്ടിക്കുന്നു, അത് ഭൂഗര്‍ഭത്തില്‍ വ്യതിയാനങ്ങള്‍ കാണിക്കുന്നു. ജിപിആറിന് അവശിഷ്ടങ്ങള്‍ക്കുള്ളിലെ ശൂന്യത തിരിച്ചറിയാന്‍ കഴിയും. അതേ ഈര്‍പ്പമുള്ളതോ കളിമണ്ണ് നിറഞ്ഞതോ ആയ മണ്ണിലും ഉയര്‍ന്ന വൈദ്യുതചാലകതയുള്ള വസ്തുക്കളിലും ജിപിആര്‍ സിഗ്‌നലുകള്‍ക്ക് പരിമിതിയുണ്ടാകാം. മഴപെയ്തുകൊണ്ടിരിക്കുന്നതുപോലെയുള്ള സാഹചര്യത്തില്‍ ജിപിആര്‍ ഡാറ്റ അത്രയധികം മികവ് പുലര്‍ത്തില്ല. നനഞ്ഞമണ്ണും അതിനടിയിലെ പാറകളും ജിപിആറിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തും.

ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍, സോണാര്‍ പോലെയുള്ളവയുമായി സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു പിന്നീട് രക്ഷാദൗത്യം. കരയില്‍ അര്‍ജുന്‍ ഇല്ല എന്ന നിഗമനത്തില്‍ ഇന്ത്യന്‍ നാവികസേന വിവിധ സോണാര്‍ സംവിധാനങ്ങളുപയോഗിച്ച് ഗംഗാവലിയില്‍ തിരച്ചിലാരഭിച്ചു. അത്യാധുനിക റേഡിയോ ഫ്രീക്വന്‍സി സ്‌കാനര്‍!, ഖനനത്തിനുപയോഗിക്കുന്ന ആധുനിക ഡ്രില്ലിങ് ജംബോ(ബൂമര്‍) എന്നിവ പോലുള്ള സംവിധാനങ്ങളുപയോഗിച്ചായിരിക്കും നദിയിലെ മണ്‍കൂനകളില്‍ തിരച്ചില്‍ തുടരുക.
മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ എം.ഇന്ദ്രബാലനും ദൗത്യത്തില്‍ ചേരുന്നതോടെ ജലത്തില്‍ ആഴത്തില്‍ തിരയാന്‍ കഴിയുന്ന ബാതിമെട്രിക് യുഎവി പോലെയുള്ള ഡ്രോണ്‍ സംവിധാനങ്ങളും ആഴത്തിലുള്ള വസ്തുക്കളുടെ സിഗ്‌നലുകള്‍ കണ്ടെത്തുന്ന ഐബോഡും ഉപയോഗിക്കും( ഡിഫന്‍സ് സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന, നോയിഡയിലുള്ള ക്വിക് പേയ്‌ടെക് എന്ന സ്വകാര്യ കമ്പനിയുടെ പക്കല്‍ നിന്നാണ് ഐബോഡ് വാടകയ്ക്ക് എടുക്കുന്നത്). 2.4 കിലോമീറ്ററാണ് നിരീക്ഷണപരിധി. . അര്‍ജുന്‍ ഉള്‍പ്പെടെ 3 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നത്തെ തിരച്ചിലിലെങ്കിലും നിര്‍ണായക കണ്ടെത്തലുണ്ടാകുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends