Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ബജറ്റിലെ ഇളവില്‍ വലിയ ആശ്വാസം നേടിയിരിക്കുകയാണ് സ്വര്‍ണ പ്രേമികള്‍... കേരളത്തില്‍ പ്രചാരത്തിലുള്ള 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റം വന്നിട്ടുണ്ട്...ഉപഭോക്താക്കള്‍ 18 കാരറ്റിലേക്ക് തിരിയുന്നു...

24 JULY 2024 03:50 PM IST
മലയാളി വാര്‍ത്ത

ബജറ്റിലെ ഇളവില്‍ വലിയ ആശ്വാസം നേടിയിരിക്കുകയാണ് സ്വര്‍ണ പ്രേമികള്‍. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ച ഉച്ചയ്ക്ക് പവന് 2000 രൂപയാണ് കുറഞ്ഞത്. ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ന് വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, കേരളത്തില്‍ പ്രചാരത്തിലുള്ള 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റം വന്നിട്ടുണ്ട്.സ്വര്‍ണവില നിശ്ചയിക്കുന്നത് ആഭ്യന്തരമായ ഘടകങ്ങള്‍ മാത്രം പരിഗണിച്ചല്ല. ആഗോള വിപണി സാഹചര്യം, രാഷ്ട്രീയ കാര്യങ്ങള്‍, ക്രൂഡ് ഓയില്‍ വില, പലിശ നിരക്ക്, കറന്‍സി മൂല്യം തുടങ്ങി ഒന്നിലധികം ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളര്‍ നേരിയ തോതില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്.

 

അറിയാം കേരളത്തിലെ സ്വര്‍ണവില സംബന്ധിച്ച്...24, 22, 18 കാരറ്റ് സ്വര്‍ണമാണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. 22 കാരറ്റ് വാങ്ങാനാണ് ഉപഭോക്താക്കള്‍ കൂടുതല്‍. സ്വര്‍ണവിപണിയില്‍ ഉപഭോക്താക്കള്‍ പരിശോധിക്കുന്ന വിലയും 22 കാരറ്റിന്റേതായിരിക്കും. ഈ സ്വര്‍ണത്തിന് ഇന്ന് വിലമാറ്റമില്ല. ഇന്നലെ രാവിലെ 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറഞ്ഞിരുന്നു. പവന് 51960 രൂപ, ഗ്രാമിന് 6495 രൂപ എന്നിങ്ങനെയാണ് വില.അതേസമയം, ഇന്ന് കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണത്തില്‍ വലിയ ഇടിവുണ്ടായി. ഗ്രാമിന് 210 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 5395 രൂപയാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.22 കാരറ്റ് സ്വര്‍ണത്തിന് വില കുത്തനെ കൂടിയ വേളയില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ 18 കാരറ്റിലേക്ക് തിരിഞ്ഞിരുന്നു. വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങള്‍ 18 കാരറ്റിലുണ്ട് എന്നതാണ് ശ്രദ്ധേയം.

മാത്രമല്ല, 22 കാരറ്റിനേക്കാള്‍ 1000ത്തിലധികം രൂപയുടെ കുറവ് ഗ്രാമിലുണ്ടാകുകയും ചെയ്യും.കേരളത്തില്‍ വെള്ളി വില ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 92ലേക്ക് എത്തിയിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുകയാണ്. ഇന്നലെ ഔണ്‍സിന് 2410 ഡോളറിലാണ് വ്യാപാരം അവസാനിച്ചത്. ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. കയറ്റിറക്കം തുടരുകയാണ്. ഡോളറിന്റെ മൂല്യം കയറി വരുന്നത് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കുന്നതാണ്. ഡോളര്‍ സൂചിക 104.48ലെത്തിയിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.71 എന്ന നിരക്കിലാണ്.ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കും. ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വലിയ മുന്നേറ്റമില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 81.32 ഡോളര്‍ ആണ് രാവിലെ രേഖപ്പെടുത്തുന്ന വില. മര്‍ബണ്‍ ക്രൂഡ് 80 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് 77 ഡോളറിലേക്കും ഇടിഞ്ഞിട്ടുണ്ട്.

 

കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി നികുതി കുറച്ചിരുന്നു. 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേക്കാണ് കുറച്ചത്.ജിഎസ്ടി നിരക്കില്‍ മാറ്റം വന്നിട്ടില്ല. നേരത്തെ 18 ശതമാനം നികുതിയില്‍ സ്വര്‍ണം വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ 9 ശതമാനം നിരക്കില്‍ ലഭിക്കുമെന്ന് ചുരുക്കം. സ്വര്‍ണ വിപണിക്ക് ഉത്തേജനം നല്‍കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.ഒരിടവേളയ്ക്ക് ശേഷം രാജ്യാന്തര വില വീണ്ടും ഉയരുകയാണ്. കഴിഞ്ഞദിവസം ഔൺസിന് 2,396 ഡോളർ വരെ താഴ്ന്ന വില ഇന്നുള്ളത് 2,416 ഡോളറിൽ. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് രാജ്യാന്തര വിലയിൽ സ്വാധീനം ചെലുത്തുന്നത്.അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം രണ്ടുതവണയായി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 

അമേരിക്കയുടെ ജൂൺപാദ ജിഡിപി വളർച്ചാക്കണക്ക് നാളെ അറിയാം. വെള്ളിയാഴ്ച കഴിഞ്ഞമാസത്തെ ഉപഭോക്തൃച്ചെലവ് കണക്കുകളും പുറത്തുവരും.രണ്ട് കണക്കുകളും പണപ്പെരുപ്പത്തിന്‍റെ ദിശയെ സ്വാധീനിക്കുന്നവയാണ്. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്താണ് പലിശഭാരം സെപ്റ്റംബറോടെ കുറയ്ക്കാനുള്ള തത്വത്തിലുള്ള നിലപാടിലേക്ക് ഫെഡറൽ റിസർവ് എത്തിയിട്ടുള്ളത്. കണക്കുകൾ നിരാശപ്പെടുത്തിയാൽ, പലിശഭാരം കുറയാനുള്ള കാത്തിരിപ്പ് വീണ്ടും നീളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends