അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം നാളിലേക്ക്...ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്സാവേററര്‍ എത്തി... നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം...

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഒമ്പതാം നാളിലേക്ക് കടന്നിരിക്കുന്നു.ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്സാവേററര്‍ എത്തി. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം.പുഴയിലെ പരിശോധനയ്ക്കായി ബൂം ക്രെയിൻ എത്തിച്ചിരിക്കുകയാണ് സൈന്യം. സാനി എന്ന കമ്പനിയുടെ ഈ ലാർജ് എസ്കവേറ്ററിന് 60 അടി വരെ ആഴത്തിലെ വസ്‍തുക്കളെ വലിച്ചുയർത്താൻ സാധിക്കും. ലോഹ ഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്.
ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്.കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു..വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാൽ ദൗത്യത്തിന്റെ ഭാഗമാകും.നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ ആയിരുന്നില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുണ്ട്. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും.നോയിടയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോട്വയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്.രണ്ട് ലാർജ് എസ്‍കവേറ്റുകളാണ് സൈന്യം എത്തിച്ചിരിക്കുന്നത്. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം.
നദിക്കരയിൽ നിന്ന് 40മീറ്റർ അകലെ ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര- നാവിക സേനകളുടെ തെരച്ചിൽ. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു. എന്താണ് ബൂം ക്രെയിൻ അഥവാ ലാർജ് എസ്‍കവേറ്ററുകളും ക്രെയിനുകളും? ഒരു നിർമ്മാണ സ്ഥലത്ത് നിങ്ങൾ ഒരു ക്രെയിൻ കാണുമ്പോൾ, ഒരുപക്ഷേ നിങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത് ആകാശത്തേക്ക് നീണ്ടുനിൽക്കുന്ന നീണ്ട നിൽക്കുന്ന കൈയാണ്. ക്രെയിനിൻ്റെ ഈ ഭാഗത്തെ ബൂം എന്ന് വിളിക്കുന്നു.
ഇത് ഈ മെഷീൻ്റെ ഏറ്റവും ശ്രദ്ധേയവും പ്രധാനപ്പെട്ടതുമായ സവിശേഷതകളിൽ ഒന്നാണ്. ക്രെയിൻ ബൂം എന്നത് നിർമ്മാണത്തിൽ വലിയ വസ്തുക്കളെ നീക്കാൻ ഉപയോഗിക്കുന്ന നീളമുള്ള ഫിക്സഡ് അല്ലെങ്കിൽ ഹൈഡ്രോളിക് കൈകളാണ്. അതായത് ഒരു ക്രെയിനിന്‍റെ ഏറ്റവും പ്രാധാനപ്പെട്ട ഭാഗം. ഒരു ലോഡ് ഉയർത്തുമ്പോൾ അതിൻ്റെ ഭാരത്തിൻ്റെ ഭൂരിഭാഗവും താങ്ങുന്നത് ഈ കൈകളാണ്. അതിൻ്റെ നീളം ഒരു ക്രെയിനിൻ്റെ പരമാവധി എത്തിച്ചേരൽ നിർണ്ണയിക്കുന്നു.
https://www.facebook.com/Malayalivartha

























