ഗംഗാവാലി നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തി.... അര്‍ജുന്റെ ട്രക്കാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല

ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ഗംഗാവാലി നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തി. ഇക്കാര്യം കര്‍ണാടക റവന്യു മന്ത്രി സ്ഥിരീകരിച്ചു. എന്നാലിത് അര്‍ജുന്റെ ട്രക്കാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
നേരത്തെ തീരത്തോട് ചേര്‍ന്ന് ശക്തിയേറിയ സിഗ്നല്‍ ലഭിച്ചിരുന്നു. റാഫ്ടിംഗ് ടീം കണ്ടെത്തിയ ഈ സോണാര്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ തെരച്ചില്‍ നടക്കുകയാണ്. സിഗ്നല്‍ കണ്ട സ്ഥലത്ത് മണ്ണ് മാറ്റിയപ്പോള്‍ കയറിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്നാണ് സംശയം.
ഇന്ന് രാവിലെ തെരച്ചിലിന് എത്തിച്ച ബൂം എക്സ്കവേറ്ററിന് ബെഡ് ഒരുക്കി ഇറക്കാനും ശ്രമം നടക്കുന്നുണ്ട്. ഈ എക്സവേറ്റര്‍ ഉപയോ?ഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചില്‍ നടത്താന്‍ സാധിക്കും. നേവിയും സൈന്യവും എന്‍ഡിആര്‍എഫ് ടീമുമാണ് തെരച്ചില്‍ നടത്തുന്നത്.
അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഒന്‍പതാം ദിവസമാണ് ഇന്ന്. എക്സവേറ്റര്‍ എത്തിച്ചതിനാല്‍ ഇന്ന് രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗംഗാവലി നദിയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാര്‍ സി?ഗ്നലും ലഭിച്ചിരുന്നു. എന്നാല്‍ പുഴയിലെ അടിയൊഴുക്കാണ് തെരച്ചിലിന് പ്രധാന വെല്ലുവിളി.
ജൂലൈ 16ന് രാവിലെ 8.30ന് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞുള്ള മണ്ണ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കും വീണത്. അന്ന് കാണാതായ അര്‍ജുനായി കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലം കണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂര്‍ണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ പുഴയിലേക്ക് വ്യാപിപ്പിച്ചത്. റഡാര്‍ പരിശോധനയില്‍ പുഴയില്‍ നിന്ന് ചില സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് സൈന്യം പരിശോധന തുടരുന്നത്.
https://www.facebook.com/Malayalivartha

























