സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ് (ന്യൂട്രാസ്യൂട്ടിക്കല്‍സിനായുള്ള മികവിന്റെ കേന്ദ്രം) തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിഐ എസ് സി), കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് ന്യൂട്രാസ്യൂട്ടിക്കല്‍സിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി.
തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ്സയന്‍സ് പാര്‍ക്കില്‍ ഇതിനായുള്ള സ്ഥലം അനുവദിച്ചു.ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിന് ബയോലൈഫ് സയന്‍സ് പാര്‍ക്കിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയുടെ, നിലവിലുള്ള സൗകര്യത്തില്‍ താല്‍ക്കാലികമായി ആവശ്യമായ പരീക്ഷണശാലകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പട്ടികജാതി-പട്ടികവര്‍ഗ്ഗ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കും. പുതുതായി 3 തസ്തികകള്‍ സൃഷ്ടിക്കും. ഇടമലയാര്‍ കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താല്‍ക്കാലിക കോടതിയില്‍ നിന്ന് 6 തസ്തികകളും മാറാട് കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താല്കാലിക കോടതിയില്‍ നിന്ന് 1 തസ്തികയും ട്രാന്‍സ്ഫര്‍ ചെയ്തു കൊണ്ടാണ് കോടതി സ്ഥാപിക്കുക.
https://www.facebook.com/Malayalivartha

























