ജയിലില്‍ നിന്ന് കോടതിയില്‍ എത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

ജയിലില്‍ നിന്ന് കോടതിയില്‍ എത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തൃശൂര്‍ ഒന്നാം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.
മയക്കുമരുന്ന് കേസില്‍ എറണാകുളം കോസ്റ്റല്‍ പൊലീസിന്റെ പിടിയിലായ ശ്രീലങ്കന്‍ പൗരനായ അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. ഇയാളെ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റിയതായിരുന്നു.
സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രതിയുടെ കൈയില്‍ നിന്നും നിരോധിത വസ്തു കണ്ടെടുത്ത കേസിലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. രക്ഷപെടുമ്പോള്‍ പ്രതി വെളള ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























