നദിയില്‍ അര്‍ജുന്റെ ട്രക്കിനടുത്തേക്ക് അടുക്കാനാകാതെ നാവികസേന ! പെരുമഴ ആഞ്ഞടിച്ച് കാറ്റും, രക്ഷാദൗത്യം വലിയ വെല്ലുവിളി... നിര്‍ണായക മണിക്കൂറുകള്‍ ശ്വാസമടക്കിപ്പിടിച്ച് കേരളം ! ദൗത്യ സംഘവും ഹെലികോപ്ടറും ഉള്‍പ്പെടെ തയ്യാറായി നില്ക്കുന്നു.

പ്രകൃതി വീണ്ടും പരീക്ഷണം തുടരുന്നു. അര്‍ജുന്റെ ട്രക്കിന് അടുത്ത് എത്തിയിട്ടും നേവി സംഘത്തിന് ഇറങ്ങാന്‍ കഴിയുന്നില്ല. കലിതുള്ളി മഴ നദി കുത്തിയൊഴുകുന്നു. രക്ഷാദൗത്യം കനത്ത വെല്ലുവിളിയില്‍. അര്‍ജുന്റെ ലോറി കണ്ടെത്തിയ സാഹചര്യത്തിലും പ്രദേശത്തെ തിരച്ചില്‍ ദുഷ്കരമാക്കിക്കൊണ്ട് കാലാവസ്ഥ പ്രതികൂലമാകുന്നു. ഷിരൂരില്‍ കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, നദിയിലെ അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ഇതോടെ, തിരച്ചിലിനിറങ്ങിയ നേവിസംഘം ഇപ്പോള്‍ തിരിച്ചുകയറിയിരിക്കുകയാണ്.
നദിയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാകുന്നുണ്ട്. രാത്രിയും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തില്‍ ഏത് രീതിയില്‍ തിരച്ചിലുമായി മുന്നോട്ട് പോകാനാകുമെന്നതില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മൂന്ന് ലോറികള്‍ സ്ഥലത്ത് നിന്നും ഒഴികിപ്പോയിട്ടുണ്ട്. കോസ്റ്റ് ?ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അല്പസമയത്തിനകം സ്ഥലത്തെത്തും. നേവിയുടെ സ്കൂബാ ഡൈവിങ് സംഭവ സ്ഥലത്ത്.
കുന്നിടിഞ്ഞ് ലോറി നേരെ പുഴയിലേക്ക് തന്നെയാണ് വീണത്. കരയില്‍ തെരച്ചില്‍ നടത്തുന്ന സമയത്ത് ഒരു സംഘം പുഴയിലും തെരച്ചില്‍ നടത്തിയിരുന്നെങ്കില്‍ നേരത്തെ അര്ജുന് അരികിലേക്ക് എത്താമായിരുന്നു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. പുഴയോരത്തുനിന്ന് 40 മീറ്റര്‍ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇത് അര്‍ജുന്റെ ലോറിയെന്ന് എസ്.പി. സ്ഥിരീകരിക്കുകയായിരുന്നു, കരയില്‍ നിന്ന് 15 മീറ്റര്‍ താഴ്ചയിലാണ് ലോറി കിടക്കുന്നത്. നിലവില്‍ നദിയുടെ കരയോട് ചേര്‍ന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റര്‍ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കില്‍ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.
കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.
ജൂലായ് 16ന് രാവിലെ കര്‍ണാടകഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര് മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. 10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























