Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തൂക്കി ഹൈക്കോടതി ! പിണറായി ശിങ്കിടിയെന്ന ബലത്തില്‍ തോന്ന്യാസം കാണിച്ചത് കൈയ്യോടെ പൊക്കി...നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡും ഫ്‌ളാഷ് ലൈറ്റും ഘടിപ്പിച്ച വാഹനത്തില്‍ സര്‍ക്കീട്ട് നടത്തിയത് എട്ടിന്റെ പണിയായി

24 JULY 2024 06:50 PM IST
മലയാളി വാര്‍ത്ത

പിണറായീടെ ശിങ്കിടി ഉദ്യോഗസ്ഥനെ കുടഞ്ഞ് ഹൈക്കോടതി. ഗതാഗത നിയമലംഘനം നടത്തി കൈയ്യോടെ പൊക്കി നടപടിയെടുപ്പിച്ചു. സര്‍ക്കാര്‍ ബോര്‍ഡും പതിപ്പിച്ച് സര്‍ക്കീട്ടിനിറങ്ങിയത് എട്ടിന്റെ പണിയായത്. ഗതാഗത നിയമലംഘനത്തില്‍ കുടുങ്ങി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എം.ഡിയുടെ പേരിലുള്ള ഇന്നോവ കാര്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉപയോഗിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡും ഫഌഷ് ലൈറ്റും സ്ഥാപിച്ച വാഹനം ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ നേരിട്ട് കണ്ട നിയമലംഘനമായിരുന്നു ഇത്. ചീഫ് ജസ്റ്റിസിനെ യാത്രയാക്കാന്‍ പോകുന്ന വഴി ആലുവ ഫ്‌ളൈ ഓവറിലൂടെ ഫഌഷ് ലൈറ്റിട്ട് പോകുന്ന സര്‍ക്കാര്‍ വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ആരുടെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്നും ഉപയോഗിക്കുന്നത് ആരാണെന്നും ജഡ്ജിമാര്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ഉത്തരവായി ആരാഞ്ഞത്.

ഈ ചോദ്യത്തിന് മറുപടിയായാണ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വാഹനം ഉപയോഗിക്കുന്നതെന്ന മറുപടി സര്‍ക്കാര്‍ നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ തിരുവനന്തപുരത്തുള്ള വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ആവശ്യം ഹൈക്കോടതി പരിഗണിച്ചിട്ടില്ല.

ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ മുതല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോവുകയാണ്. വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡും ഫഌഷ് ലൈറ്റും സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പിടിവീഴുന്നത്.

മുഹമ്മദ് ഹനീഷിന് വാഹനത്തിന് മുകളില്‍ ഫഌഷ് ലൈറ്റ് സ്ഥാപിക്കാന്‍ നിയമപരമായ അധികാരമില്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ വാഹനത്തില്‍ കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് സ്ഥാപിച്ചതും നിയമലംഘനമാണ്. എന്നാല്‍, കെ.എം.എം.എല്ലിന്റെ ചുമതലകൂടിയുള്ളതുകൊണ്ടാണ് അദ്ദേഹം ഈ വാഹനം ഉപയോഗിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (4 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (8 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (8 hours ago)

Malayali Vartha Recommends