ട്രക്ക് മറിഞ്ഞത് തലകീഴായിട്ട്...ഡൈവര്‍മാരെ ഇറക്കി അര്‍ജുനെ ആദ്യം പുറത്തെടുക്കും ! നാവികസേനയെ വലച്ച് ഷിരൂരില്‍ ഉഗ്രരൂപം കൊണ്ട് പെരുമഴ. തെരച്ചില്‍ 10 മണി വരെ തുടരുമെന്ന് കര്‍ണാടക എം എല്‍ എ ! ആക്ഷന്‍ പ്ലാനുമായ് കര-നാവിക സേനകള്‍...ട്രക്ക് കയറ്റാന്‍ പ്ലാറ്റ് ഫോം ഒരുക്കും

ദൗത്യസംഘത്തെ വലച്ച് ഗംഗാവലിപ്പുഴ. അര്‍ജുന്റെ തൊട്ടരികില്‍ എത്തിയിട്ടും കൈയ്യെത്തി പിടിക്കാനാകുന്നില്ല. മഴയും കാറ്റും കുത്തിയൊലിക്കുന്ന പുഴയും പ്രകൃതി പരീക്ഷണം തുടരുന്നു. ട്രക്ക് തലകീഴായാണ് മറിഞ്ഞതെന്ന് കര്‍ണാടക എസ്പി വ്യക്തമാക്കി. പുഴയോരത്ത് ക്ഷമയോടെ കാത്ത് നില്‍ക്കുകയാണ് നാവികസേനയും റെസ്ക്യൂ സംഘവും. ട്രക്കിനകത്ത് അര്ജുന് ജീവനോടെ ഉണ്ടാകണേയെന്ന പ്രാര്‍ത്ഥനയില്‍ കേരളം. പുഴയില്‍ നാവികസേനയുടെ ബോട്ടുകള്‍ വളഞ്ഞ് പരിശോധന നടത്തുന്നതിനിടയിലാണ് മഴ ഉഗ്രരൂപം പൂണ്ടത്.
തെരച്ചില്‍ 10 മണി വരെ തുടരുമെന്ന് കര്‍ണാടക എം എല്‍ എ പറഞ്ഞു. ആക്ഷന്‍ പ്ലാനുമായ് കര-നാവിക സേനകള്‍. പ്രഥമ പരിഗണന അര്‍ജുനെ കണ്ടെത്താന്‍. ഡൈവര്‍മാരെ ഇറക്കി ട്രക്ക് പരിശോധിക്കും. ക്യാബിനുള്ളില്‍ അര്ജുന് ഉണ്ടോയെന്ന് ആദ്യം കണ്ടെത്തണം. അര്‍ജുന്റെ ലോറി കണ്ടെത്തിയ സാഹചര്യത്തിലും പ്രദേശത്തെ തിരച്ചില്‍ ദുഷ്കരമാക്കിക്കൊണ്ട് കാലാവസ്ഥ പ്രതികൂലമാകുന്നു. തുടര്‍ന്ന്, ലോറി കണ്ടെത്താനുള്ള തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മഴയൊന്ന് കുറയുന്നതോടെ വീണ്ടും പരിശോധന. ഷിരൂരില്‍ കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, നദിയിലെ അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ഇതോടെ, തിരച്ചിലിനിറങ്ങിയ നേവിസംഘം തിരിച്ചുകയറി.
ഭാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തും. ആദ്യം അര്‍ജുനെ പുറത്തെടുക്കും. ട്രക്ക് കയറ്റാന്‍ പ്ലാറ്റ് ഫോം ഒരുക്കും. ഡ്രോണുകള്‍ ഉള്‍പ്പെടെ എത്തിക്കും. മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്ന് കര്‍ണാടക എം എല്‍ എ. നദിയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാകുന്നുണ്ട്. രാത്രിയും തിരച്ചില്‍ തുടരുമെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തില്‍ ഏത് രീതിയില്‍ തിരച്ചിലുമായി മുന്നോട്ട് പോകാനാകുമെന്നതില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 10 മണി വരെ തിരച്ചില്‍ തുടരാന്‍ തയ്യാറാണെന്നാണ് നിലവില്‍ അധികൃതര്‍ പറയുന്നത്.
കാലാവസ്ഥ ദുഷ്കരമായി തന്നെ തുടരുകയാണെങ്കില്‍ വ്യാഴാഴ്ച രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ അറിയിച്ചു. ട്രക്കിന്റെ സാന്നിധ്യം അവിടെയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തിരച്ചില്‍ നാളെ ലക്ഷ്യംകാണും. കൂടുതല്‍ സേനാ വിഭാ?ഗങ്ങളേയും യന്ത്രങ്ങളേയും സ്ഥലത്തെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























