കാരണഭൂതന്‍ എത്രകോടി കള്ളപ്പണമാണ് സ്വര്‍ണ്ണക്കടകളിലൂടെ വെളിപ്പിച്ചത്?. പെട്ടികടകള്‍ തുറക്കുന്ന ലാഘവത്തോടെയാണ് സ്വര്‍ണ്ണ കടകള്‍ പൊട്ടിമുളയ്ക്കുന്നത് ? കള ങ്കിത സ്വര്‍ണ്ണ മുതലാളിയെ ആദരിക്കാന്‍ കാട്ടിയ ചങ്കൂറ്റമോ...പിണറായിക്ക് നേരെ വെടിപൊട്ടിച്ചു...ഗോവിന്ദന്റെ ഒരൊറ്റ പത്രസമ്മേളനം മുഖ്യന്റെ ആപ്പീസ് പൂട്ടി

ബിരിയാണി ചെമ്പിലും കൈതോലപ്പായയിലും പിണറായി സ്വര്‍ണവും പണവും കടത്തിയെന്ന ആരോപണം കേരളം കേട്ട് ഞെട്ടിയതാണ്. കാരണഭൂതന്‍ സ്വര്‍ണ്ണക്കടകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന്. സിപിഎമ്മിന് ബോംബിട്ടത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. പിണറായിയെ അഴിക്കുള്ളിലാക്കി മുഖ്യമന്ത്രി കസേര പിടിക്കാന്‍ ഗോവിന്ദന്റെ ഒടുക്കത്തെ കളി. ഏതൊക്കെ നേതാക്കലുടെ മക്കള്‍ക്കാണ് സ്വര്‍ണ്ണക്കട മുതലാളിമാരുമായ് കൂട്ടുകച്ചവടം. പെട്ടികടകള്‍ തുറക്കുന്ന ലാഘവത്തോടെയാണ് സ്വര്‍ണ്ണ കടകള്‍ പൊട്ടിമുളയ്ക്കുന്നത്. ആരുടെ ബിനാമികള്‍ ആണ് ഇതിന് പിന്നില്‍ എന്നത് വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളു. പിണരായി വിജയന്റെ അടിവേരറുക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഗോവിന്ദന്റെ ഒരൊറ്റ പത്രസമ്മേളനം കാരണം തൈക്കണ്ടിയില്‍ തറവാട് വരെ തുരക്കുമെന്നാണ് തോന്നുന്നത്.
ഇപി ജയരാജനെ വെട്ടിച്ചിതറിക്കാന്‍ ഗോവിന്ദന്‍ എടുത്ത കൊടുവാള് പിണറായീടെ കഴുത്തിന് കൊണ്ടു. സിപിഎം പുകയുകയാണ്. നേര്‍ക്കുനേര്‍ക്കു യുദ്ധം തുടങ്ങിക്കഴിഞ്ഞു. ചില മാധ്യമങ്ങള്‍ കണ്ണടച്ച് പിടിച്ചു അതില്‍ ഒരു തരിപോലും പുറത്തു വരാതെ കാക്കുകയാണ്. മറ്റ് ചില മാധ്യമങ്ങള്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള നേതാവിനെ വെള്ളപ്പൂശാന്‍ കൂട്ടിക്കൊടുപ്പ് നടത്തുകയാണ്. വഴിയില്‍ കെട്ടിയ ചെണ്ടയാണ് ഇപ്പോള്‍ സിപിഎം . എന്താണ് ഇപ്പോള്‍ സിപിഎമ്മില്‍ നടക്കുന്നത് എന്നതിന്റെ താക്കോല്‍ ആണ് സഖാവ് എം വി ഗോവിന്ദന്‍ ചൊവ്വാഴ്ചത്തെ പത്രങ്ങളിലൂടെ എടുത്ത് കാട്ടിയിരിക്കുന്നതെന്ന് വെളിപ്പെടുത്തി ശക്തിധരന്‍. അദ്ദേഹം പത്രക്കാരോട് പറഞ്ഞത്...തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഏല്‍ഡിഎഫ് കണ്‍വീനര്‍ ഈ പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സിപിഎം പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘടനാ കാര്യങ്ങള്‍ അടുത്ത യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇപിയുടെ കാര്യം അടഞ്ഞ അദ്ധ്യായമല്ല.'
മാത്രമല്ല ഈ വിഷയത്തില്‍ വായനക്കാരുടെ ശ്രദ്ധ കൂടുതല്‍ പതിയാന്‍ 'ഇപി ജയരാജനെതിരെ ഉയര്‍ന്ന കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും 'എന്ന് ഉപ തലക്കെട്ടും മാതൃഭൂമിയില്‍ കാണാം. ഈ വാര്‍ത്ത മാതൃഭൂമിയില്‍ വന്നിട്ട് ഇതേവരെ എന്തേ ആരും നിഷേധിച്ചില്ല? ജയരാജനും എന്തേ മൌനം. എത്ര ഗുരുതരമായ ആരോപണമാണ് ജയരാജന്റെ പേരില്‍ ഔദ്യോഗികമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ജയരാജന്റെ പേരില്‍ അന്വേഷണം തീരുമാനിച്ചിട്ടുണ്ടോ? സംഘടനാ കാര്യങ്ങള്‍ക്കായി പ്രത്യേക യോഗം വിളിക്കാന്‍ സെക്രട്ടറിക്ക് ഒറ്റയ്ക്ക് അധികാരമുണ്ടോ? എവിടെയാണ് ഈ തീരുമാനം എടുത്തത്? തെറ്റ് തിരുത്തല്‍ ചര്‍ച്ച തുടങ്ങിയശേഷം സെക്രട്ടറിയറ്റില്‍ ഏതെങ്കിലും അംഗം ഏതെങ്കിലും നേതാവിനെതിരെ വായ് തുറന്നിട്ടുണ്ടോ?എങ്കില്‍ ഈ പാര്‍ട്ടി എന്നേ നന്നായിപ്പോയെനെ. ഇത്ര ഗൌരവതരമായ തീരുമാനം സെക്രട്ടറി പാത്തും പതുങ്ങിയും പറയാതെ ധീരമായി എന്തുകൊണ്ട് പത്രക്കാരോട് പറഞ്ഞില്ല? പത്രങ്ങളില്‍ വാര്‍ത്ത വരുത്തുകയും വേണം തന്റെ കൈ പൊളളുകയും ചെയ്യരുത് എന്നതാണോ തന്ത്രം. അത് നടന്നു. ഇപി മാതൃഭൂമിക്കെതിരേ കൊടുത്ത മനനഷ്ടകേസാണ് ഈ വാര്‍ത്തയുടെ പ്രകോപനം എന്നതാണ് സത്യം. മറ്റാരും അത് കണ്ടഭാവത്തിലുമല്ല. അതിലേക്ക് ഞാന്‍ കടന്നാല്‍ എനിക്ക് ഇതില്‍ എന്തോ നിക്ഷിപ്ത താല്‍പ്പര്യമുണ്ടെന്നേ സംശയിക്കൂ.
എനിക്ക് നിക്ഷിപ്ത താല്‍പ്പര്യമുണ്ട് . സത്യം തന്നെ .ഒരു തരിപോലും മറച്ചുപിടിക്കുന്നില്ല. അത് ഈ പാര്‍ട്ടി ഏഴകളുടെ മനസിലെ അണയാത്ത ദീപശിഖയായി നിലനില്‍ക്കണമെന്ന ആഗ്രഹം മാത്രമാണ്. വിളക്കില്‍ എണ്ണ വറ്റുമ്പോള്‍ തിരി കത്തികരിയും. അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മക്കളുടെ തല പൊങ്ങുന്നതോടെ പാര്‍ട്ടിയുടെ കൂമ്പടയുമെന്ന പ്രതിഭാസം കേരളത്തിലെ സിപിഎമ്മിലേ കാണാനാകൂ. മുഖ്യമന്ത്രിയുടെ മകളും മകനും എല്ലാം ഇതില്‍ ബിരുദാനന്തര ബിരുദം നേടിയത് കൊണ്ട് ആര്‍ക്കും ആരെയും ഭയമില്ല. എകെജി സെന്ററിന്റെ അകത്തളങ്ങളില്‍ ഒട്ടേറെ ഉന്നത നേതാക്കളുടെ കണ്ണീര്‍ തളം കെട്ടി നിന്നിട്ടുണ്ട്. ആ ശൃംഘല തുടരുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ സെക്രട്ടറിയറ്റ് വിരല്‍ചൂണ്ടുന്നത്. ഞാന്‍ ചുരുക്കുകയാണ് കഴിഞ്ഞ. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന ആകോശങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ് . ഒരു പത്രപ്രവര്‍ത്തകനും ആ സത്യം പുറത്തുകൊണ്ടുവരില്ല. നട്ടെല്ലുള്ള ഒരുത്തനും അക്കൂട്ടത്തില്‍ ഇല്ല. അവിടെ നടന്ന വീരവാദങ്ങളുടെയും എതിര്‍ വെല്ലുവിളികളുടെയും അവിടെ തലതൊട്ടപ്പന്മാര്‍ക്കെതിരെ ഉയര്‍ന്ന കോടാനുകോടി രൂപയുടെ അഴിമതി ആരോപണങ്ങളുടെയും ടേപ്പ് കൊണ്ട് കാണിച്ചാല്‍ പോലും ഒരു പ്രധാന മലയാളപത്രവും അത് അച്ചടിക്കില്ല. എന്നിക്കുറപ്പുണ്ട് . നുണ സൃഷ്ടിക്കുന്നതില്‍ വാല്മീകിയായിരുന്നു കെ ആര്‍ ചുമ്മാറെങ്കിലും മലയാള മാദ്ധ്യമരംഗത്തെ ഒരു ലെജന്‍ഡ് തന്നെയായിരുന്നു അദ്ദേഹം. അതിന്റെ ഒരു പൊടി ലെജന്‍ഡ് പോലും ഇന്നാ പത്രത്തില്‍ ഇല്ല. പേരിനോര് ജോമി തോമസ് മാത്രം !
'വൈദേഹം' ഫയിം നേതാവാണെങ്കില്‍ 'അന്യാപദേശ' ഭാഷയിലേ വായ് തുറക്കൂ. എങ്ങിനെയാണ് കേരളത്തിലെ കവലകള്‍ തോറും സ്വര്‍ണ്ണ കൊടിമരങ്ങള്‍ പൊടുന്നനെ ഉയര്‍ന്ന് കൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കോടാനുകോടി രൂപയുടെ പരസ്യം മാദ്ധ്യമങ്ങള്‍ക്ക് വാരിക്കോരി കൊടുത്ത് സ്വര്‍ണ്ണ വിപണിയുടെ ആധിപത്യം പൊടുന്നനെ നേടിക്കൊണ്ടിരിക്കുന്നതിന് പിന്നില്‍. ഏതൊക്കെ നേതാക്കളുടെ മക്കളാണ്? കഴിഞ്ഞ സെക്രട്ടറിയറ്റ് യോഗത്തില്‍ അപ്രതീക്ഷിതമായി സ്വര്‍ണ്ണകടകളുടെ താക്കോലുകള്‍ ഇരുമ്പ് മറ ഭേദിച്ച് ചങ്കില്‍ തന്നെ കയറ്റിയപ്പോഴാണ് രംഗം കൊഴുത്തത്. അധോലോകം കിടുകിടാ വിറച്ചു. ഇത്ര ശക്തമാണോ കേരളത്തിലെ സമാന്തര സാമ്പത്തിക ശൃംഘല എന്നത് കണ്ട് പലരും ഞെട്ടി. ഈ പാര്‍ട്ടി നേതൃത്വം എത്ര മാത്രം ചീഞ്ഞുനാറിയിരിക്കുന്നു എന്നതിന് ഇനിയധികം തെളിവ് വേണ്ട.. പെട്ടികടകള്‍ തുറക്കുന്ന ലാഘവത്തോടെയാണ് സ്വര്‍ണ്ണ കടകള്‍ പൊട്ടിമുളയ്ക്കുന്നത്. ആരുടെ ബിനാമികള്‍ ആണ് ഇതിന് പിന്നില്‍ എന്നത് വരും ദിവസങ്ങളില്‍ കാണാനിരിക്കുകയാണ്. അതിന്റെ ആദ്യ വെടി എകെജി സെന്ററിന്റെ ഇരുമ്പ് മറ തുളച്ച് സിംഹഗര്‍ജ്ജനം പോലെ പുറത്തുവന്നു എന്നുമാത്രം. . നേതാക്കളുടെ മക്കളെ ചൂഴ്ന്നു നില്‍ക്കുന്ന അധോലോകത്തിന്റെ ഇരുട്ടറകളും പുറത്തുവന്നു. കാരണഭൂതന്‍ എത്രകോടി കള്ളപ്പണമാണ് സ്വര്‍ണ്ണക്കടകളിലൂടെ വെളിപ്പിച്ചത്?. കള ങ്കിത സ്വര്‍ണ്ണ മുതലാളിയെ ആദരിക്കാന്‍ കാട്ടിയ ചങ്കൂറ്റമോ? എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കയറാം എന്ന സ്ഥിതിലായെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ലെന്ന് ശക്തിധരന്‍.
https://www.facebook.com/Malayalivartha

























