ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും.... കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്...

ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ തുക അക്കൗണ്ടിലെത്തും.... കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് അധിക ഫീസ് തിരികെ നല്‍കുമെന്ന് മന്ത്രി എംബി രാജേഷ്...
എന്നുമുതലാകും പണം നല്‍കുകയെന്ന കാര്യത്തില്‍ തീരുമാനമുടന്‍ ഉണ്ടാകും. പെര്‍മിറ്റ് ഫീസ് പകുതിയായി കുറച്ചതിന് പിന്നാലെയാണ് തീരുമാനം.ഇതിന് കെ സ്മാര്‍ട്ട് വഴിയും ഐഎല്‍ജിഎംഎസ് വഴിയും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കുമെന്ന് മന്ത്രി .
പെര്‍മിറ്റ് ഫീസ് പൂര്‍ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ലഭ്യമാകുന്നത്. അതിനാല്‍ ഈ തുക കൊടുത്തുതീര്‍ക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും.
പണം ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളില്‍ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി .
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് നിരക്കില്‍ 60 ശതമാനം വരെ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചിരുന്നു. തദ്ദേശ സ്വയംഭരണ, എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനവില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടായിരുന്നു. 81 സ്ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്ക്വയര്‍ മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെര്‍മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.
കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha

























