കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ പെണ്‍കുട്ടിയുടെ കൈയൊടിഞ്ഞു.... സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്

കെ.എസ്.ആര്.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വീണ പെണ്‍കുട്ടിയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വള്ളുവമ്പ്രം കക്കാടമ്മല്‍ സുരേഷ്ബാബുവിന്റെ മകള്‍ പി. റിഥിയുടെ (10) പരാതിയിലാണ് കേസ്. അശ്രദ്ധമായും മനുഷ്യജീവന് അപകടംവരത്തക്ക രീതിയിലും വാഹനമോടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.
ബുധനാഴ്ച രാവിലെ 9.45ന് മലപ്പുറം കോട്ടപ്പടിയിലാണ് സംഭവം. ബ്രേക്കിട്ടതിനെതുടര്‍ന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റിഥി വീണു. ഇടതുകൈക്ക് സാരമായ പരിക്കേറ്റ കുട്ടിക്ക് ബസ് ജീവനക്കാര്‍ ഫസ്റ്റ് എയ്ഡ് നല്‍കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്തില്ല. മലപ്പുറം കുന്നുമ്മല്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയ പെണ്‍കുട്ടികള്‍ വള്ളുവമ്പ്രത്തുള്ള പിതാവിനെ വിളിച്ചുവരുത്തി.
സ്റ്റേഷന് മാസ്റ്ററോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്. ഒന്നര മണിക്കൂറിനുശേഷമാണ് കുട്ടിക്ക് വൈദ്യസഹായം ലഭ്യമായത്.
"
https://www.facebook.com/Malayalivartha

























