ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക സംഘടനയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയുമായ പി.ചന്ദ്രശേഖരന് അന്തരിച്ചു... സംസ്കാരം ഇന്ന്

ആകാശവാണിയിലെ റിട്ട.ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക സംഘടനയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയുമായ പി.ചന്ദ്രശേഖരന് അന്തരിച്ചു.
പന്നിയങ്കര ദുര്ഗാദേവിക്ഷേത്രത്തിനടുത്തുള്ള 'പ്രശാന്തി' വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. ആകാശവാണിയില്‍ ചേരുന്നതിന് മുമ്പ് 1950-കളില്‍ കുറച്ചുകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.തപസ്യ കലാ-സാഹിത്യവേദി മുന്‍ കോഴിക്കോട് ജില്ല അധ്യക്ഷനും കോഴിക്കോട് അക്ഷരശ്ലോകസമിതിയിലെ മുതിര്‍ന്ന അംഗവുമാണ്.
പ്രശസ്തവേദപണ്ഡിതനും സാമൂഹികപരിഷ്കര്‍ത്താവുമായ വി.കെ.നാരായണഭട്ടതിരിപ്പാടിന്റെ മകനാണ്.ഭട്ടതിരിപ്പാടിന്റെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തുന്ന ട്രസ്റ്റിന്റെ ഭാരവാഹിയാണ്. ശ്രീമദ്ഭാഗവതവും ദേവിഭാഗവതവും മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.
"
https://www.facebook.com/Malayalivartha

























