കൈയ്യിൽ ഒന്നും ഇല്ലേ. ഒരു തൂമ്പാ എങ്കിലും കൊണ്ടുവരാമായിരുന്നില്ലേ.... ഇപ്പോൾ അർജുന്റെ ലോറി കണ്ടെത്തിയത് ഇന്ത്യൻ പട്ടാളം.... നേവിയുടെ മുങ്ങൽ സംഘം ജീവൻ വിലകൊടുത്തും 15 മീറ്റർ ആഴത്തിൽ അങ്കോല പുഴയിൽ ജോലി ചെയ്യുന്നു.....

ഒടുവിൽ നേവി, കരസേന, അർജുനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട് എല്ലാം കഴിഞ്ഞാണ് നമ്മുടെ സൈന്യത്തേ വിളിക്കുന്നത്. അങ്ങിനെ നമ്മുടെ ധീര പട്ടാളക്കാർ വന്നപ്പോൾ അവരെ കളിയാക്കി. കൈയ്യിൽ ഒന്നും ഇല്ലേ. ഒരു തൂമ്പാ എങ്കിലും കൊണ്ടുവരാമായിരുന്നില്ലേ. ഇപ്പോൾ അർജുന്റെ ലോറി കണ്ടെത്തിയത് ഇന്ത്യൻ പട്ടാളം. നേവിയുടെ മുങ്ങൽ സംഘം ജീവൻ വിലകൊടുത്തും 15 മീറ്റർ ആഴത്തിൽ അങ്കോല പുഴയിൽ ജോലി ചെയ്യുന്നു.
അങ്കോലയിൽ തിരച്ചിലിനിടെ അർജുന്റെ ലോറി കണ്ടെത്തിയ സാഹചര്യത്തിലും പ്രദേശത്തെ തിരച്ചിൽ ദുഷ്കരമാക്കിക്കൊണ്ട് കാലാവസ്ഥ പ്രതികൂലമാകുന്നു. മഴ അതിശക്തം.. കൂടാതെ, നദിയിലെ അടിയൊഴുക്കും ശക്തമായി തുടരുകയാണ്.പ്രദേശത്ത് വെളിച്ചം കുറവായതിനാലും ഇരുട്ടും മൂലം ഇപ്പോൾ ഇന്ത്യൻ സൈന്യം കരക്ക് കയറി. ഇങ്ങിനെ കരക്ക് കയറിയതിനും അവരെ ഇനി തെറി പറയരുത്. കാരണം വെളിച്ചം എങ്കിലും അവിടെ തിരയാൻ ഏർപ്പാട് ചെയ്യേണ്ടത് സംസ്ഥാന അധികാരികളാണ്
കരയിലെ മണ്ണ് നീക്കം ചെയ്ത് നദിയിലേക്ക് തള്ളി. ഇങ്ങിനെ കരയിലെ മണ്ണ് നദിയിലേക്ക് തള്ളിയത് അർജുന്റെ ലോറിയുടെ മുകളിലേക്ക് ആയിരുന്നു എന്നതും പുറത്ത് വരുന്നു. അതായത് കരയിൽ നടത്തിയ തിരച്ചിലിൽ ഇടിച്ച് വീണ മണ്ണ് നീക്കം ചെയ്തപ്പോൾ നദിയിലേക്കും പതിച്ചു. ഇത് അർജുന്റെ ലോറിയിൽ വീണ് വീണ്ടും ലോറി അഗാതത്തിലേക്ക് പോയി. തുടക്കം മുതൽ ഒരു ജീവൻ രക്ഷിക്കുന്നതിൽ വിപ്[അരീത ദിശയിൽ ആയിരുന്നു കർണ്ണാടക ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. എന്നിട്ട് അവർ കേരളത്തേ ചുമ്മാ കുറ്റം പറയുകയാണ്..
ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49ന്. 8.30നാണു മണ്ണിടിച്ചിലുണ്ടായത് എന്നാണു നേരത്ത വന്ന റിപ്പോർട്ടുകൾ. ഈ സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാം. എങ്കിലും ഇതുപ്രകാരം മണ്ണിടിച്ചിലുണ്ടായി ഏകദേശം 19 മിനിറ്റുകൾക്കകം ലോറിയുടെ ജിപിഎസ് പ്രവർത്തനരഹിതമായി. അർജുന്റെ ലോറിയുടെ ലൊക്കേഷൻ അവസാനമായി ജിപിഎസിൽ കാണിക്കുന്നത് ഷിരൂരിൽ തന്നെയാണ്. വണ്ടി ഷിരൂരിൽ ഓഫ്ലൈനായി എന്നു സൂചിപ്പിക്കുന്ന റെഡ് സിഗ്നലാണ് ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്.
എന്തായാലും അർജുൻ ആ ലോറിയിൽ ഉണ്ടാകരുത്. അവൻ നീന്തി എവിടെ എങ്കിലും രക്ഷപെട്ടു എന്ന അത്ഭുത വാർത്ത നമുക്ക് കേൾക്കാൻ കാതോർക്കാം. അത്ഭുതങ്ങൾ സംഭവിക്കാനുള്ളതാണ് എന്നും കരുതുക
https://www.facebook.com/Malayalivartha

























