ഡോ. വന്ദനദാസ് വധക്കേസിലെ വിചാരണ നടപടികളുടെ സമയക്രമം സംബന്ധിച്ച നിര്‍ദേശം പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു...

ഡോ. വന്ദനദാസ് വധക്കേസിലെ വിചാരണ നടപടികളുടെ സമയക്രമം സംബന്ധിച്ച നിര്‍ദേശം പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. ഉത്തരവ് ഇന്ന് ഉണ്ടാകും.
കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദിന്റെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സെപ്തംബര്‍ ആദ്യവാരം വിചാരണ തുടങ്ങുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ ഹാജരായി.
ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസ് 2023 മെയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റു മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha

























