'ഇസ്രായേലിലെ അമ്പലപ്പറമ്പിൽ കിട്ടുന്ന റഡാർ'...സോഷ്യൽ മീഡിയയിൽ രഞ്ജിത്ത് ഇസ്രയേലിനെതിരെ വിമർശനം...പോസ്റ്റിട്ട് വിമർശിച്ച് ശ്രീജിത്ത് പണിക്കർ...മലയാളികൾ ആട്ടിയോടിക്കുന്നു...അർജുനായി തിരച്ചിൽ ഇന്ന് നിർണായകം...

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍. മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ഇടപെടലാണ് അര്‍ജുന്‍റെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൈബറിടം പറയുന്നത്. ലോറി മണ്ണിനടിയില്‍ തന്നെയുണ്ട്, എനിക്ക് ഒരു സഹകരണവും കിട്ടുന്നില്ല ഞാന്‍ പറഞ്ഞ ഒന്നും വിട്ടുതരുന്നില്ല എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. മാത്രവുമല്ല അമ്പലപ്പറമ്പിൽ കിട്ടുന്ന റഡാർ കൊണ്ട് വന്നാണ് തിരച്ചിൽ നടത്തുന്നത് പരമാവധി ക്ഷമിച്ചാണ് ഞാൻ നിൽക്കുന്നത് എന്നൊക്കെ തുടക്കത്തിൽ രഞ്ജിത്ത് പറഞ്ഞിരുന്നു. വണ്ടി കരയിൽ ആകുമെന്നു ഉറച്ചു വിശ്വസിക്കുകയാണ് എന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
എന്നാൽ ഇന്നലെ വണ്ടി നദിയിൽ ഉണ്ടെന്ന കണ്ടെത്തിയതിന് പിന്നാലെ
വലിയ രീതിയിൽ വിമർശനം ഉയരുകയാണ് . ഓരോ നേരത്തു തോന്നുന്നത് അയാൾ പറയുന്നു, അയാൾ സംസാരിക്കുന്നത് മലയാളം ആയതിനാൽ അയാൾക്ക് ഇഷ്ടം പോലെ സ്പേസ് മാധ്യമങ്ങൾ നൽകുന്നുണ്ട്. പക്ഷെ ഏതൊരു നാടിനും അതിന്‍റെതായ സിസ്റ്റം ഉണ്ടെന്നും. അതല്ലാതെ നിങ്ങളുടെ സങ്കൽപ്പത്തിലെ പോലെ കാര്യങ്ങൾ നടക്കണമെന്ന് ശഠിക്കരുത്’ സൈബറിടം പറയുന്നു. ആവേശവും ഷോ ഓഫും പാടില്ലെന്നും അതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും സോഷ്യല്‍ മീഡിയ പറയുന്നു.രാഷ്ട്രീയ നിരീക്ഷകനായിട്ടുള്ള ശ്രീജിത്ത് പണിക്കരും വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നു. പോസ്റ്റ് ഇപ്രകാരമാണ്.ഇസ്രായേലിലെ അമ്പലപ്പറമ്പിൽ കിട്ടുന്ന റഡാർ...മറ്റൊരു പോസ്റ്റ്...കരയിലെ മണ്ണിനടിയിൽ തന്നെയാണ് ലോറിയെന്നും, അത് കുഴിച്ചെടുക്കാൻ ഞാൻ ചോദിച്ച ഉപകരണങ്ങൾ എനിക്ക് തന്നില്ലെന്നും, മാക്സിമം ക്ഷമിച്ചാണ് നിൽക്കുന്നതെന്നും ആണയിട്ടു പറഞ്ഞ ഇസ്രായേൽ പാലസ്തീൻ ടീമുകൾ ഒക്കെ പിരിഞ്ഞു പോയോ?
നമ്മളല്ല അവിടെ രക്ഷാപ്രവർത്തനത്തിന് പോകേണ്ടത് എന്നതാണ് ശരിയായ തിരിച്ചറിവ്. ഇത് വിദഗ്ധർ ചെയ്യേണ്ട കാര്യമാണ്. അവിടെ ചെന്ന വിദഗ്ധർ അല്ലാത്തവർ കാര്യങ്ങൾ വളച്ചൊടിക്കാൻ ആണ് ശ്രമിച്ചത് എന്നത് കണ്ടില്ലേ?എന്നും ശ്രീജിത്ത് പണിക്കർ ചോദിക്കുന്നുണ്ട്. ഷിരൂരിൽ മലയാളി മാധ്യമ പ്രവർത്തകർ മര്യാദ പാലിച്ചില്ല എന്ന വിമർശനം വരുന്നു. അതിനാൽ തന്നെ കർണ്ണാടക പോലീസ് മാധ്യമ സംഘത്തേ പുറത്താക്കുകയായിരുന്നു. ചിട്ടയും അനുസരണയും ഇല്ലാതെ മരണ കേരളത്തിൽ മരണ വീട്ടിൽ എന്ന പോലെ വാർത്താ ആഘോഷം നടത്തുകയായിരുന്നു ചില ആളുകൾ എന്ന് മലയാള മാധ്യമ പ്രവർത്തകരിൽ തന്നെ ആക്ഷേപം ഉയരുന്നു.മൊട്ട അരുണിനു വിമർശനം,കേരള മോഡൽ രക്ഷാപ്രവർത്തനം ഡോഗ് ഷോ- ഇപ്പോൾ റിപോർട്ടർ ആയ മൊട്ടക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കർ.മൊട്ടയേ കുത്തിതിരിപ്പ് ചേട്ടൻ എന്നാണ് ശ്രീജിത് പണിക്കർ വിശേഷിപ്പിച്ചത്.
ഇത്തരക്കാരുടെ അമിതാവേശവും ദുരന്ത സ്ഥലത്തേ ആഘോഷവും മലയാള മാധ്യമങ്ങൾക്ക് ഗൗണ്ട് റിപോർട്ടിങ്ങിനു തടസം ഉണ്ടാക്കി എന്നും നാണക്കേറ്റായി എന്നും പറയുന്നു. മറ്റ് സംസ്ഥാനത്ത് ചെന്ന് അച്ചടക്കം ഇല്ലാതെ പെരുമാറി എന്നും ആക്ഷേപം വരുന്നുശ്രീജിത് പണിക്കരുടെ പോസ്റ്റ്..കർണാടക പൊലീസിന്റെ ശ്രദ്ധയ്ക്ക്.നിങ്ങൾക്ക് കിട്ടുന്ന ഏത് വിവരവും ഞങ്ങളുടെ കുത്തിത്തിരിപ്പ് ചേട്ടന് കൈമാറിയതിനു ശേഷം മാത്രമേ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാൻ പാടുള്ളൂ. ചേട്ടന്റെ അനുമതി വാങ്ങിയതിനു ശേഷമേ കളക്ടർ, എസ്പി അടക്കമുള്ളവർ എത്താവൂ. ചേട്ടനോട് പറയുന്ന സമയം നിങ്ങൾ പാലിക്കുകയും വേണം. അല്ലെങ്കിൽ അദ്ദേഹം മസാലദോശ കഴിച്ച് ഭരണഘടനയെ രണ്ടടി പിന്നോട്ട് നടത്തിക്കും. ജാഗ്രതൈ.
എന്നാണ് പോസ്റ്റ് .കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം മലയാള മാധ്യമങ്ങള്‍ വലിയ തോതില്‍ സെന്‍സേഷണലൈസ് ചെയ്തുവെന്നത് വസ്തുതയാണ്. ആമയിഴഞ്ചാന്‍ തോടിലെ രക്ഷാപ്രവര്‍ത്തനം വലിയ തോതില്‍ കവര്‍ ചെയ്ത മാധ്യമങ്ങള്‍ അതിന് പിന്നാലെയാണ് അര്‍ജുന്‍ അടക്കമുള്ളവര്‍ അപകടത്തില്‍ പെട്ട മണ്ണിടിച്ചില്‍ വാര്‍ത്തയും സെന്‍സേഷണല്‍ ആയി റിപ്പോര്‍ട്ടു ചെയ്തത്. പലപ്പോഴും പരിധിവിട്ട രീതിയിലായിരുന്നു മാധ്യമപ്രവര്‍ത്തനമെന്ന വിമര്‍ശനവും ശക്തമാണ്.രക്ഷാപ്രവര്‍ത്തനത്തിന്റെ ദിശ വഴിതെറ്റിച്ചുവെന്ന വിമര്‍ശനവും ശക്തമായിരുന്നു.
https://www.facebook.com/Malayalivartha

























