ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്... ഇടിയുടെ ആഘാതത്തിൽ തലയ്‌ക്ക് പരിക്കേറ്റ ശശിധരനെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ...ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. നെയ്യാർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ഇന്നലെയാണ് അപകടം നടന്നത്.തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മന്ത്രിയുടെ വാഹനം ശശിധരന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന്റെ അതേ ദിശയിലാണ് ശശിധരനും സഞ്ചരിച്ചിരുന്നത്.ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണു മന്ത്രിയുടെ വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്‌ക്ക് പരിക്കേറ്റ ശശിധരനെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ തച്ചോട്ടുക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയതായി പൊലീസ് അറിയിച്ചു.പരുക്ക് ഗുരുതരമല്ല.കേന്ദ്രബജറ്റിനെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ബജറ്റ് അവതരണത്തിന് പിന്നാലെ നിരവധി പേരാണ് ബജറ്റിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്.ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം പോലു ഇല്ലാതാക്കിയെന്നാണ് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞത്യ സങ്കുചിതമായ രാഷ്ട്രീയ താല്പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിതെന്നുംബീഹാർ, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എൻ സ്വകയർ ബജറ്റാണിതെന്നും കേരളത്തെ ബജറ്റിൽ പരാമർശിച്ച് പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും പാർലമെന്റിലേക്ക് എം പിയെ കൊടുത്താൽ പരിഗണിക്കുമെന്ന് പറഞ്ഞത് വെറുതേ ആയെന്നും അദ്ദേഹം പറഞ്ഞു.നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വാക് പോര്. കേന്ദ്ര ബജറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്രൻ, കേരളത്തെ അവഗണിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. അതിനിടെയാണ് റിയാസിന് നേരെ അധിക്ഷേപ പരാമർശം സുരേന്ദ്രൻ തൊടുത്തുവിട്ടത്.
കേരളം വേറൊരു രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു വാർത്താ സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രന്‍റെ പരാമർശത്തിന് മറുപടിയുമായി പിന്നാലെ റിയാസും രംഗത്തെത്തി. മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം. സുരേന്ദ്രന്‍റേത് നിലവാരം കുറഞ്ഞ മറുപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന് വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























