അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തി; 4 കഷ്ണം തടി കണ്ടെത്തിയത് 12 കിലോമീറ്റർ അകലെ നിന്നാണ്; ഐബോഡ് പരിശോധന പുരോഗമിക്കുന്നു ; ട്രക്കില്‍ മനുഷ്യസാന്നിധ്യമുണ്ടോ എന്ന് ഐബോഡിന് കണ്ടെത്താൻ സാധിക്കില്ല; ഇനി എന്ത് എന്നതില്‍ തീരുമാനമെടുക്കാന്‍ ദൗത്യസംഘം യോഗം ചേർന്ന് തീരുമാനമെടുക്കും

അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു. 4 കഷ്ണം തടി കണ്ടെത്തിയത് 12 കിലോമീറ്റർ അകലെ നിന്നാണെന്നും മനാഫ് . കഴിഞ്ഞ ദിവസം ലോറിയിൽ തടികൾ കെട്ടിവെച്ചിരുന്നു എന്ന് കരുതുന്ന കയർ മണ്ണിന് പുറത്ത് കാണുന്നുണ്ട്. അർജുൻ അതിനടിയിൽ ഉണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ സംഘം.
ട്രക്കിന്റെ കൃത്യമായ പൊസിഷൻ നിർണയിക്കാൻ വേണ്ടിയുള്ള ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ പൊസിഷൻ ലഭിക്കാന്‍ രണ്ട് മണിക്കൂറോളം എടുക്കും . ട്രക്കില്‍ മനുഷ്യസാന്നിധ്യമുണ്ടോ എന്ന് ഐബോഡിന് കണ്ടെത്താൻ സാധിക്കില്ല. ഇനി എന്ത് എന്നതില്‍ തീരുമാനമെടുക്കാന്‍ ദൗത്യസംഘം യോഗം ചേർന്ന് തീരുമാനമെടുക്കും.
ഗംഗാവലി നദിയില്‍ പുതഞ്ഞ അര്‍ജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലാണ് ആയിരിക്കുന്നത് . ഐബോഡ് പരിശോധന തുടങ്ങിയിരുന്നു . നദിയോട് ചേർന്ന് ഡ്രോൺ പറത്തിയാണ് നിരീക്ഷണം നടത്തുന്നത്. പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും .
https://www.facebook.com/Malayalivartha

























