അർജുനെ കണ്ടെത്തുവാൻ സഹായിക്കുന്ന കർണാടക സർക്കാറിനും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും എത്രനന്ദി പറഞ്ഞാലും മതിയാവില്ല; അർജുന് വേണ്ടി കേരളം ഒരുമിച്ച് നിൽക്കുന്നു; ഇന്ന് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്കു വച്ച് എം.കെ രാഘവൻ എം.പി

കര്‍ണാടകയിലെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇന്ന് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ പങ്കു വച്ച് എം.കെ രാഘവൻ എം.പി പ്രതികരിച്ചു.
മേജർ ജനറലെ കണ്ടു താൻ സംസാരിച്ചിരുവെന്നും ഡ്രോണിന്റെ ബാറ്ററി ഇന്ന് എത്തിക്കും ഡ്രൈവിങ് ടീം ഇന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- അർജുനെ കണ്ടെത്തുക എന്നതായിരുന്നു നമ്മുടെ ആവശ്യം. അതിന് സഹായിക്കുന്ന കർണാടക സർക്കാറിനും മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും നന്ദി പറഞ്ഞാൽ മതിയാവില്ല എന്നും എം.കെ രാഘവൻ എം.പി പറഞ്ഞു .
എല്ലാ തിരച്ചിലും നടത്തുന്നത് അർജുന് വേണ്ടിയാണ്. സൈന്യവും നേവിയും എം.എൽ.എയും കലക്ടറും പൊലീസ് സൂപ്രണ്ടുമെല്ലാം മുഴുവൻ സമയവും ഇവിടെത്തന്നെയാണ്. മലയാളികളുടെ ഐക്യം അവർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.അർജുന് വേണ്ടി കേരളം ഒരുമിച്ച് നിൽക്കുന്നു. സ്വാഭാവികമായും അവർക്ക് താൽപര്യം കൂടി. ഇന്ന് ഉച്ചക്ക് മുമ്പ് രക്ഷാദൗത്യം ലക്ഷ്യത്തിലെത്തുമെന്നാണ് അധികൃതർ പറഞ്ഞത്'.
അർജുന്റെ ലോറിയിൽ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ് പ്രതികരിച്ചു. 4 കഷ്ണം തടി കണ്ടെത്തിയത് 12 കിലോമീറ്റർ അകലെ നിന്നാണെന്നും മനാഫ് . കഴിഞ്ഞ ദിവസം ലോറിയിൽ തടികൾ കെട്ടിവെച്ചിരുന്നു എന്ന് കരുതുന്ന കയർ മണ്ണിന് പുറത്ത് കാണുന്നുണ്ട്. അർജുൻ അതിനടിയിൽ ഉണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചിൽ സംഘം
ട്രക്കിന്റെ കൃത്യമായ പൊസിഷൻ നിർണയിക്കാൻ വേണ്ടിയുള്ള ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ കൃത്യമായ പൊസിഷൻ ലഭിക്കാന്‍ രണ്ട് മണിക്കൂറോളം എടുക്കും . ട്രക്കില്‍ മനുഷ്യസാന്നിധ്യമുണ്ടോ എന്ന് ഐബോഡിന് കണ്ടെത്താൻ സാധിക്കില്ല. ഇനി എന്ത് എന്നതില്‍ തീരുമാനമെടുക്കാന്‍ ദൗത്യസംഘം യോഗം ചേർന്ന് തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha

























