Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

കേരളത്തിന്റെ തലയ്ക്ക് മുകളിലുണ്ട് ഇടിഞ്ഞുവീഴാറായി കുന്നുകള്‍ ! കോര്‍പറേറ്റുകള്‍ക്ക് ഇടിച്ചുനിരത്താന്‍ സര്‍ക്കാര്‍ തീറെഴുതി കൊടുത്തു... കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണ്, ഉടന്‍ നടപടിയെടുക്കണം...ഷിരൂര്‍ ചര്‍ച്ച ചെയ്യുന്നവര്‍ ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചും അന്തിച്ചര്‍ച്ച നടത്തണം

25 JULY 2024 09:10 PM IST
മലയാളി വാര്‍ത്ത

ഷിരൂരില്‍ നടക്കുന്നത് എന്തുതരം രക്ഷാപ്രവര്‍ത്തനമാണ് കര്‍ണാടക സര്‍ക്കാരിന്റെ പിടിപ്പുകേട് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ മറിച്ചേനെയെന്ന് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതില്‍ പോരാളി ഷാജിയിട്ട തള്ള് ഇങ്ങനെയാണ്... അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം കാണുമ്പോള്‍ ക്രൈസിസ് മാനേജ്‌മെന്റ് എന്താണെന്ന് കേരളത്തെ കണ്ടുപഠിക്കണമെന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്നു. പിണറായിയെ ചീത്തവിളിച്ചോളു പക്ഷെ ഒരാപത്ത് സമയത്ത് ഈ മനുഷ്യന്‍ കൂടെ ഉള്ളപ്പോള്‍ അതൊരു വല്ലാത്ത ധൈര്യം ആണ്. ഓഖി,രണ്ട് പ്രളയങ്ങള്‍,നിപ്പ,കോവിഡ് തൊട്ട് അവസാനം ജോയിക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനംവരെ എത്ര മികച്ച രീതിയില്‍ ആണ് ടീം പിണറായി കൈകാര്യം ചെയ്തത്. വെറുതെയല്ല പിണറായി വിജയനെ ദ ടെലിഗ്രാഹ് വിശേഷിപ്പിച്ചത് ക്രൈസിസ് മാനേജര്‍ എന്ന്.

കിട്ടിയ അവസരത്തില്‍ പോരാളി അണ്ണന്‍ തള്ളിയങ്ങ്മറിച്ചിട്ടുണ്ട്. കവളപ്പാറയില്‍ ഉണ്ടായ ദുരന്തത്തില്‍ ഇപ്പോഴും 11 പേര്‍ മണ്ണിനടിയിലാണ്. ഓഖി ഫണ്ട് അടിച്ചുമാറ്റിയതും ഡാം തുറന്നുവിട്ട് മലയാളിയെ കൊല്ലിച്ചതും ജോയി മരിക്കാനിടയായ കോര്‍പറേഷന്റെ പിടിപ്പുകേടുമെല്ലാം വിഴുക്കോണം ഷായി. അതൊക്കെ അവിടെ നില്‍ക്കട്ടെ കഴിഞ്ഞകാര്യങ്ങള്‍. ഇനി നടക്കാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പറയട്ടെ ഷാജി. കേരളത്തിന്റെ മണ്ണും കുന്നും മലയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തിട്ട് അവരത് തുരന്നും കുഴിച്ചും കാശുണ്ടാക്കുന്നു അതിന്റെ പങ്കുവാങ്ങിയിട്ട് സുരക്ഷിതനായി പിണറായി ഇരിക്കുന്നു. അതിന്റെ പരിണിതഫലം അനുഭവിക്കാന്‍ പോകുന്നത് മലയാളിയാണ്. തലയ്ക്ക് മുകളില്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാന്‍ പാകത്തിന് നില്‍പ്പുണ്ട് കുറച്ച് കുന്നുകള്‍. ഷിരൂരിനേക്കാള്‍ വലിയ ദുരന്തം കേരളത്തില്‍ ഉണ്ടാകും.

കേരളം ചര്‍ച്ച ചെയ്യുന്നത് ഷിരൂരിലെ രക്ഷാപ്രവര്‍ത്തനമാണ്. കേരളത്തിനും ഉണ്ട് ഇതു പോലൊരു അപകട റോഡ്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റര്‍ റോഡ് മഴക്കാലത്ത് ആശങ്കയാണ്. 2017 ല്‍ റോഡ് നിര്‍മാണം ആരംഭിച്ചതിനു ശേഷം ഇതുവരെ ഗ്യാപ് റോഡില്‍ മാത്രം ചെറുതും വലുതുമായ ആറില്‍ അധികം മലയിടിച്ചിലുകളാണുണ്ടായത്. 2019 ഒക്ടോബറില്‍ റോഡ് നിര്‍മാണത്തിനിടെ ഉണ്ടായ മലയിടിച്ചിലില്‍ 2 തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു മണ്ണുമാന്തിയന്ത്രവും അന്ന് മണ്ണിനടിയിലായിരുന്നു. ഗ്യാപ് റോഡില്‍ പാറപൊട്ടിച്ച് വീതികൂട്ടിയ ഭാഗത്താണ് പതിവായി മണ്ണിടിയുന്നത്. അശാസ്ത്രീയ പാറഖനനമാണ് മലയിടിച്ചിലിന് കാരണമെന്ന് കണ്ടെത്തിയതാണ്.

മഴ ശക്തിപ്പെട്ടാല്‍ ഗ്യാപ് റോഡില്‍ക്കൂടി ജീവന്‍ പണയംവെച്ചുവേണം യാത്രചെയ്യാന്‍. ചെറിയ കുന്നിന്റെ വലുപ്പമുള്ള പാറക്കല്ലുകള്‍വരെ റോഡില്‍ വീണിരുന്നു. ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടും. ഈ വര്‍ഷം ജൂണ്‍ ഒന്‍പതിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു. 2023 ജൂലായിലും വന്‍തോതില്‍ മലയിടിഞ്ഞു. 2017 ഓഗസ്റ്റിലാണ് ദേശീയ പാത നവീകരണത്തിന്റെ ഉദ്ഘാടനം നടത്തിയത്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണത്തിന് 381 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ദേശീയ പാത വിഭാഗത്തിന്റെ തീരുമാനമെങ്കിലും പല കാരണങ്ങളാല്‍ ഇത് 6 വര്‍ഷം വരെ നീണ്ടു. 2018 ലെ പ്രളയം, തുടര്‍ന്നുണ്ടായ കോവിഡ് മഹാമാരിയും റോഡ് നിര്‍മാണത്തെ ബാധിച്ചു. ദേവികുളം, ഗ്യാപ്, ആനയിറങ്കല്‍ എന്നിവിടങ്ങളിലെ രണ്ടര കിലോമീറ്ററോളം റോഡിലെ മരം മുറിച്ചു നീക്കുന്നത് സംബന്ധിച്ച് വനം വകുപ്പുമായുണ്ടായ തര്‍ക്കവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായി. അങ്ങനെ പാളിയ നിര്‍മ്മാണങ്ങള്‍ ഈ റോഡിനെ അപകടമേഖലയാക്കി. ഈ റോഡ് കര്‍ഷകര്‍ക്കും ദുരിതമാണ്. 2020 ഓഗസ്റ്റ് 6 ന് ഉണ്ടായ മലയിടിച്ചിലിലും 2 കര്‍ഷകരുടെ കൃഷി ഭൂമി കൃഷിയോഗ്യമല്ലാതായി. പല സമയത്തായുണ്ടായ മലയിടിച്ചിലില്‍ ഇരുപതിലേറെ കര്‍ഷകരുടെ കൃഷിഭൂമി പാറ വീണ് നശിച്ചു.

തീര്‍ന്നില്ല ഇനിയുമുണ്ട് ഭീതി ഉയര്‍ത്തുന്ന കുന്നുകള്‍. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ അര്‍ജുനുവേണ്ടി കര്‍ണാടകയില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് കയ്യകലത്തിലെ അപകടസാധ്യതയ്ക്കുനേരെ കണ്ണടയ്ക്കുന്നത്.ഇതേ മണ്ണിടിച്ചില്‍ കൊയിലാണ്ടിയിലെ കൊല്ലം കുന്ന്യോറ മലയിലാണ് ഉണ്ടാവുകയെങ്കില്‍ ദുരന്തവ്യാപ്തി കൂടും. 85 അടി ഉയരത്തില്‍ മണ്ണെടുത്ത തിട്ടയോടു ചേര്‍ന്നാണ് പതിനഞ്ചോളം വീടുകള്‍ നില്‍ക്കുന്നത്. ഏതു നിമിഷവും മണ്ണിടിച്ചില്‍ ഉണ്ടാകാവുന്ന സ്ഥലമാണിത്. അശാസ്ത്രീയ റോഡ് നിര്‍മാണത്തില്‍ അപകട ഭീഷണിയായത് കുന്ന്യോറ മലയാണ്. മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് ഇവിടെ താമസിക്കുന്നത് അപകടമാണെന്ന് അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്നു വാടക വീട്ടിലേക്ക് ചിലര്‍ താമസം മാറി. മണ്ണിടിഞ്ഞ ഭാഗത്ത് 11 മീറ്ററോളം ഉള്ളിലേക്ക് ഇരുമ്പ് പൈപ്പുകള്‍ താഴ്ത്തി ഇതിനുള്ളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സ് കടത്തുകയാണ് കുന്ന്യോറ മലയില്‍ ചെയ്തത്. ഈ ബലപ്പെടുത്തല്‍ കൊണ്ടും മണ്ണിടിച്ചില്‍ തടയാനാകില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. ബലപ്പെടുത്തല്‍ പ്രവര്‍ത്തി നടക്കുന്ന ഭാഗത്തിന് എതിര്‍വശത്തും മണ്ണിടിഞ്ഞത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് കുന്ന്യോറ മലയെ മണ്ണിടിച്ചില്‍ ഭീഷണിയിലാക്കിയിരിക്കുന്നത്. നിലവില്‍ അപകടവാസ്ഥയിലായ വീടുകള്‍ ഉള്‍പ്പെടുന്ന ഭൂമി കൂടി ഏറ്റെടുത്ത് തട്ടുകളായി തിരിച്ചാല്‍ മാത്രമേ മണ്ണിടിച്ചില്‍ തടയാനാകൂ എന്നാണു പ്രദേശവാസികള്‍ പറയുന്നത്. മണ്ണിടിയാന്‍ സാധ്യതയുള്ള സ്ഥലത്ത് കല്ലിട്ടു വാര്‍ക്കുന്നതിനു പകരം മണ്ണിനു മുകളില്‍ സിമന്റുകൊണ്ടു ബലപ്പെടുത്തുക മാത്രമാണു ചെയ്തത്. ഈ സുരക്ഷാഭിത്തി ഉള്‍പ്പെടെയാണു പലയിടത്തും തകര്‍ന്നുവീഴുന്നത്

റോഡിനായി മണ്ണിടിച്ചു താഴ്ത്തിയപ്പോള്‍ കുന്നിന്‍മുകളില്‍ കുടുങ്ങിയ ആളുകളുടെ ജീവനു മാത്രമല്ല ഭീഷണി; താഴെ റോഡില്‍ക്കൂടി വാഹനത്തില്‍ പോകുന്നവരുടെ ജീവനും അപകടത്തിലാണ്. ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണപ്പോള്‍ ചായക്കട നടത്തിയിരുന്ന ഒരു കുടുംബവും ലോറി ഡ്രൈവര്‍മാരും ഉള്‍പ്പെടെയാണ് ഇല്ലാതായത്. കേരളത്തില്‍ അതിവര്‍ഷവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ഇതിനിടെയാണു നൂറുമീറ്ററോളം ഉയരത്തില്‍ 90 ഡിഗ്രി കുത്തനെ കുന്നിടിച്ച് റോഡ് നിര്‍മിക്കുന്നത്. ഇത്രയും ഉയരത്തില്‍നിന്നു ചെറിയ കല്ല് വാഹനങ്ങള്‍ക്കു മുകളില്‍ വീണാല്‍പോലും വന്‍ ദുരന്തമായിരിക്കും. അങ്ങനെയുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ചെങ്കുത്തായി ചെത്തിയിറക്കിയ മലയുടെ തുമ്പത്ത് നിരവധി വീടുകളില്‍ ആളുകള്‍ താമസിക്കുന്നത്. റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കു തലയ്ക്കു മുകളിലെ അപകടത്തെക്കുറിച്ച് ധാരണയുണ്ടാകില്ല. എന്നാല്‍ മലയുടെ മുകളില്‍ താമസിക്കുന്നവരെ ഓരോ നിമിഷവും ഭയത്തിന്റെ നിഴല്‍ പിന്തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends