കണ്ണീര്‍ക്കാഴ്ചയായി... കൊതേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... കൊതേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. എളമ്പാറയിലെ കൊതേരി എ.കെ മോട്ടോഴ്സ് ടി.വി.എസ് ജീവനക്കാരന് ഇടിയില്‍ വീട്ടില്‍ എന്‍.സി. അനുരാഗാണ് (24) മരിച്ചത്.
മട്ടന്നൂര്‍ ഭാഗത്ത് നിന്നും ചാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്ത് നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന അഗ്നിരക്ഷാ സേനയുടെ വാഹനമിടിച്ചു.
ടയറിന്റെ ഭാഗത്ത് കുടുങ്ങിയ അനുരാഗിനെ കുറച്ചുദൂരം വാഹനം വലിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ ബഹളം കേട്ടതിനെത്തുടര്‍ന്നാണ് വാഹനം നിര്‍ത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കി. പരേതനായ വിജയന്- തെരൂര്‍ ഗോകുലം പെട്രോള്‍ പമ്പ് ജീവനക്കാരി എന്‍.സി. പ്രീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: യദുകൃഷ്ണന്, കൃഷ്ണേന്ദു.
https://www.facebook.com/Malayalivartha

























