കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അപകീര്‍ത്തിക്കേസില്‍ ഇന്ന് ഉത്തര്‍ പ്രദേശിലെ എം.പി-എം.എല്‍.എ കോടതിയില്‍ ഹാജരാകും

കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അപകീര്‍ത്തിക്കേസില്‍ ഇന്ന് ഉത്തര്‍ പ്രദേശിലെ എം.പി-എം.എല്‍.എ കോടതിയില്‍ ഹാജരാകും.
കോണ്‍ഗ്രസ് സുല്‍ത്താന്‍പൂര്‍ ജില്ല പ്രസിഡന്റ് അഭിഷേക് സിങ് റാണ അറിയിച്ചതാണിത്. ഇന്ന് രാവിലെ ഒമ്പതിന് ലഖ്നോ വിമാനത്താവളത്തിലിറങ്ങുന്ന രാഹുല്‍ നേരെ സുല്‍ത്താന്‍പുരിലെ കോടതിയിലേക്ക് പോകും.
2018 ആഗസ്റ്റ് നാലിന് അന്ന് ബി.ജെ.പി പ്രസിഡന്റും നിലവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി പ്രാദേശിക നേതാവ് വിജയ് മിശ്ര നല്കിയ അപകീര്‍ത്തിക്കേസിലാണ് വിചാരണ നടക്കുക
https://www.facebook.com/Malayalivartha

























