വയ്യാവേലി ഗാനം ഹിറ്റ്, വിവാദങ്ങള്‍ക്കിടയിലും ആടി പാടി സരിത

സോളാര്‍ വിവാദങ്ങള്‍ക്കിടയിലും സരിതയുടെ വയ്യാവേലി ഗാനം ഹിറ്റ്. ഗാനത്തിലെ വരികളില്‍ നിറഞ്ഞ് നില്‍ക്കുന്നതും വയ്യാവേലി പിടിച്ച സരിതയുടെ ജീവിതം തന്നെയെന്ന് തോനിപ്പിക്കും വിധത്തിലാണ്.
ഇത്രയും വമ്പന്‍ വാര്‍ത്തകളുണ്ടാക്കുന്നതിനിടയിലാണ് സരിത എസ് നായറെന്ന പ്രശ്‌സ്തയായ പ്രതി സിനിമയിലും അഭിനയിച്ചു. അതിലെ ആദ്യ ഗാനവും പുറത്തിറങ്ങി. താന്‍ വയ്യാവേലിയാണെന്നും തരികിടയാണെന്നുമൊക്കെ പാടിത്തകര്‍ക്കുകയാണ് സരിത. നാടു കിടുക്കണ നാണം കുണുങ്ങിയാണെന്നും ഉടുക്കണമെങ്കില്‍ കാഞ്ചീപുരം പട്ടുടുക്കണമെന്നുമൊക്കെയാണ് പാട്ടിന്റെ വരികള്‍. സരിതയുടെ ജീവിതത്തെ നോക്കിയാണോ പാട്ടെഴുതിയതെന്ന് ചിന്തിച്ചു പോകും. വയ്യാവേലി വിളവ് തിന്നുന്ന കാലമെന്നും പാമ്പുകള്‍ക്ക് ഗജരാജ യോഗമെന്നൊക്കെ പാടുമ്പോള്‍ ഇങ്ങനെ ചിന്തിക്കാതിരിക്കാനാകില്ല. സരിതയും ഫ്രീക്ക് പിള്ളേരും കൂടി ചെയ്യുന്ന കിടിലന്‍ നൃത്തച്ചുവടുകളുമുണ്ട്. വയ്യാവേലിയെന്നാണ് ചിത്രത്തിന്റെ പേരു തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























