3 ഹിറ്റാച്ചിയും 3 ട്രക്കും വെച്ച് ആദ്യത്തെ നാല് ദിവസം ഇഴഞ്ഞു നീങ്ങി വൈന്നേരം 7 മണിക്ക് പണിയും നിർത്തി പോയ കർണാടക കോൺഗ്രസ് സർക്കാരിനെ ജനം എടുത്തിട്ട് വിമർശിച്ചപ്പോൾ മാളത്തിൽ ഒളിച്ച കോൺഗ്രസ് സൈബർ വ്യക്തികൾ ഇപ്പോൾ പുറത്ത് ചാടിയിട്ടുണ്ട്; രഞ്ജിത്ത് കമ്മ്യൂണിസ്റ്റ് ആണെന്നും അർജുൻ്റെ ഫാമിലി കമ്മ്യൂണിസ്റ്റ് ഫാമിലി ആണെന്നും പറഞ്ഞു ആണ് വെട്ടു കിളികളെ കൊണ്ട് ആ പാവം കുടുംബത്തെ വരേ സൈബർ അറ്റാക്ക് ചെയ്യുന്നത്; നിപ്പയെ മാത്രം അല്ല ഇജ്ജാതി ആളുകളെയും നാം അതിജീവിക്കേണ്ടത് ഉണ്ട്...!

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വ്യക്തിയാണ് രഞ്ജിത് ഇസ്രായേല്‍. മണ്ണിടിഞ്ഞ ഭാഗത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി രഞ്ജിത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രഞ്ജിത് എന്ന മലയാളിയുടെ സാന്നിധ്യം എത്തിയതോടെ അര്‍ജുനെ കണ്ടെത്താനാകും എന്ന മലയാളികളുടെ പ്രതീക്ഷ വാനോളമാണ് ഉയര്‍ന്നത് . എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലേയ്ക്കാണ് ചെന്നെത്തി, ഇന്ന് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് അദ്ദേഹം . അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം ശക്തമായിരിക്കുകയാണ് .
ലോറി കരയിലെ മണ്ണിനടിയില്‍ തന്നെ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്ന പറഞ്ഞതാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും കാരണമായി മാറിയത് . പ്രമുഖ നിരീക്ഷകൻമാർ അടക്കം രഞ്ജിത്തിനെ വിമർശിച്ചും പല മാധ്യമ ഉന്നതന്മാർ തള്ളി പറയുകയും ചെയ്യുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. എന്നാലൊരു വശത്ത് വിമർശനം ശക്തമാകുമ്പോൾ മറു വശത്ത് അദ്ദേഹത്തിനെ കട്ടയ്ക്കു പിന്തുണച്ചും ആളുകൾ നിൽക്കുന്നുണ്ട്. അദ്ദേഹത്തെ ചേർത്ത് പിടിക്കുന്നണ്ട. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റഗ്രാമിലെഡ റെഡ് ആർമി കേരളം ഗ്രൂപ്പ് പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
3 ഹിറ്റാച്ചിയും 3 ട്രക്കും വെച്ച് ആദ്യത്തെ നാല് ദിവസം ഇഴഞ്ഞു നീങ്ങി വൈന്നേരം 7 മണിക്ക് പണിയും നിർത്തി പോയ കർണാടക കോൺഗ്രസ് സർക്കാരിനെ ജനം എടുത്തിട്ട് വിമർശിച്ചപ്പോൾ മാളത്തിൽ ഒളിച്ച കോൺഗ്രസ് സൈബർ വ്യക്തികൾ ഇപ്പോൾ പുറത്ത് ചാടിയിട്ടുണ്ട്. രഞ്ജിത്ത് കമ്മ്യൂണിസ്റ്റ് ആണെന്നും അർജുൻ്റെ ഫാമിലി കമ്മ്യൂണിസ്റ്റ് ഫാമിലി ആണെന്നും പറഞ്ഞു ആണ് വെട്ടു കിളികളെ കൊണ്ട് ആ പാവം കുടുംബത്തെ വരേ സൈബർ അറ്റാക്ക് ചെയ്യുന്നത്..
മനുഷ്യന് പട്ടിയുടെ വില പോലും നൽകാത്ത, രക്ഷ പ്രവർത്തകർക്ക് ഒരു കുപ്പി കുടിവെള്ളമൊ ഭക്ഷണമൊ എത്തിച്ചു നല്കാത്ത മലയാളികളെ മർദ്ദിച്ച കർണാടക കോൺഗ്രസ് ഭരണകൂടത്തെ വെളുപ്പിക്കാൻ നടക്കുകയാണ് ഈ പെർവർട്ട് സൈബർ ടീ. നിപ്പയെ മാത്രം അല്ല ഇജ്ജാതി ആളുകളെയും നാം അതിജീവിക്കേണ്ടത് ഉണ്ട്. രഞ്ജിത്ത് ഇസ്രായേലിനോട് ഐക്യപെടേണ്ടതുണ്ട് അർജുന്റെ ഫാമിലിയെയും ചേർത്ത് പിടിക്കുന്നു. എന്നാണ് ആ കുറിപ്പ്.
https://www.facebook.com/Malayalivartha

























