സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ ഞങ്ങക്ക്...

മുഖ്യനും ആര്യാടനുമെതിരെ എഫ് ഐ ആര്‍ ഇട്ട് കേസെടുക്കാന്‍ ഉത്തരവിട്ട കോടതി ചോദിച്ചത്
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കാതിരിക്കുമോ എന്നാണ്. വല്ലാത്തൊരു ചോദ്യാമായിപ്പോയി. ഇപ്പം ഉമ്മന്‍ വെള്ളം കുടിക്കുമ്പോള്‍ മുമ്പ് ഉമ്മന്‍ വെള്ളം കുടിപ്പിച്ചവര്‍ തലതല്ലി ചിരിക്കുകയാണ്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ പെടുമ്പോള്‍ സന്തോഷിക്കുന്നവര്‍ നിരവധിപ്പേരുണ്ട്. ജീവിച്ചും മരിച്ചും ഇരിക്കുന്നവര്‍ അടക്കം. ഗ്രൂപ്പുകളിയുടെയും കുതികാല്‍വെട്ടിന്റെയും രാഷ്ട്രീയം മുഖ്യന് നന്നായി അറിയാമെങ്കിലും അവസാനം ഇതെല്ലാം ഇപ്പോള്‍ ഒരുമിച്ച് മുഖ്യന് നേരെ തിരിഞ്ഞിരിക്കുകയാണ്. മുഖ്യനെതിരെ അങ്കം നയിക്കുന്നതില്‍ മുന്‍പന്തിയില്‍ ആകട്ടെ ഗണേശും ജോര്‍ജ്ജും. ഇപ്പറത്തായിരുന്നപ്പോള്‍ കൊമ്പുകോര്‍ത്തവര്‍ പൊതുശത്രുവിനായി ഒന്നിക്കുകയും മറുപക്ഷത്ത് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങളും പയറ്റുകയാണ് ഇപ്പോള്‍ എന്താല്ലെ രാഷ്ട്രീയം. ചുളുവില്‍ ലോട്ടറി അടിച്ചത് ഇടതുപക്ഷത്തിനും. ജയരാജനും ലാവ്‌ലിനും തുടങ്ങി ശരിക്കും പെട്ടിരിക്കുമ്പോഴാണ് ഈ അവസാന പിടിവള്ളി. ഇത് അവര്‍ ശരിക്കും മൂപ്പിക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മുഖം കുനിച്ച്, തല കുനിച്ച് സര്‍ക്കാര്‍ നാണക്കേടിന്റെ പടിക്കെട്ടുകള്‍ ഇറങ്ങുന്ന സ്ഥിതിയാണ് ഇപ്പോള്‍.അഴിമതിയുടെ പേരില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിമാര്‍ രാജി വയ്ക്കുന്നു. ഇതില്‍ ഒരു മന്ത്രിയുടെ രാജി കൈവശം വച്ച് മുഖ്യമന്ത്രി അദ്ദേഹത്തെ രക്ഷിക്കാനുള്ള അവസാന അടവുകള്‍ പയറ്റുന്നു.
ഒരു മുഖ്യമന്ത്രി ഇതാദ്യമായി ഒരന്വേഷണ കമ്മീഷനില്‍ 14 മണിക്കൂര്‍ മൊഴി കൊടുക്കാന്‍ കാത്തിരുന്ന നാണക്കേടിനും ചരിത്രം സാക്ഷിയായി. ജസ്റ്റിസ് ശിവരാജിനെ സോളാര്‍ കമ്മീഷനായി നിയമിച്ചത് മുഖ്യമന്ത്രിയാണ്. ഹൈക്കോടതി ജഡ്ജിയില്‍ നിന്നും അരിച്ചുപെറുക്കിയെടുത്താണ് പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു കമ്മീഷനെ കണ്ടെത്തിയത്. നിയമിച്ചവരോട് പ്രതിബദ്ധത വേണമായിരുന്നു ഇവര്‍ക്ക്. മിനിമം മുഖ്യമന്ത്രിയെ വിളിച്ച് വരുത്തരുതായിരുന്നു സോളാര്‍ കമ്മീഷന്‍.
കെ എം മാണി രാജി വച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ രാജി കത്ത് ഗവര്‍ണര്‍ക്ക് കൈ മാറിയത്. കെ ബാബുവിനാകട്ടെ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ വരെ വിശ്വസിച്ചു.കെ കരുണാകരന്റെ ആത്മാവാണ് ഉമ്മന്‍ചാണ്ടിയുടെ തലയില്‍ കൂടം കൊണ്ട് അടിക്കുന്നതെന്നാമ് നാട്ടുകാര്‍ പറയുന്നത്. പാംഒയിലിന്റെ പേരില്‍ അവസാനകാലം വരെ കരുണാകരനെ അപമാനിതനാക്കയയത് ഉമ്മന്‍ചാണ്ടിയാണ്.
ഒരു സ്ത്രീ കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ യശസ് പോകുമെന്ന് ആരും കരുതിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.കെ കുഞ്ഞാലിക്കുട്ടി പുറത്തായത് റിജീന എന്ന പെണ്ണിന്റെ പേരിലാണ്. ഇപ്പോള്‍ വിനയായി മാറിയത് സരിത എസ് നായര്‍. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കാതിരിക്കുമോ..
എങ്കിലും കാര്യങ്ങള്‍ എത്രത്തോളം പോകുമെന്ന് കണ്ടറിയാം. കളി പതിനെട്ടടവും പയറ്റിയ ഓസിയോടാണ്. ജാഗ്രതൈ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























