സിമന്റ് കട്ടകളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് പത്തടിയിലേറെ ആഴമുള്ള കുളത്തിലേക്ക് ...ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സിമന്റ് കട്ടകളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് പത്തടിയിലേറെ ആഴമുള്ള കുളത്തിലേക്ക് ...ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. പാറയ്ക്കല്‍ തേവര് ക്ഷേത്രത്തിനു സമീപത്തെ കുളത്തിലേക്കാണ് ടിപ്പര്‍ ലോറി മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.
എതിരെവന്ന കാറിന് വഴികൊടുക്കുന്നതിനിടെ കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിയുകയായിരുന്നു. പത്തടിയിലേറെ ആഴമുള്ള കുളത്തില്‍ ലോറി പൂര്‍ണമായി മുങ്ങി. ഡ്രൈവര്‍ പൊറ്റ നാലുപുരത്തൊടി ഷാജഹാന് (32) അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളത്തില്‍നിന്ന് ടിപ്പര്‍ ലോറി കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha

























