വയനാട് അഞ്ചുകുന്നില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്ക്

വയനാട് അഞ്ചുകുന്നില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്ക് .പിക്കപ്പ് ഡ്രൈവര്‍ അടക്കം 10 പേര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ കോഴിക്കോട്ടേക്ക് പോയിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരിയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
സംഭവത്തെ തുടര്‍ന്ന് റോഡില്‍ വീണ അനുരാഗിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയര്‍ ഫോഴ്സ് വാഹനം കയറി. ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























