അടി തുടങ്ങി....ആദര്‍ശ ധീരന്മാര്‍ കാശിക്ക് പോയോ? ഐ ഗ്രൂപ്പ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ലക്ഷ്യമിടുന്നത് ഉമ്മന്‍ ചാണ്ടിയുടെ രാജിയോ

ഗ്രൂപ്പുകളാണ് എന്നും കോണ്‍ഗ്രസ് രാഷട്രീയത്തിന്റെ ശക്തിയും ശാപയും. അതിന് ഒരിക്കലും മാറ്റം വരാന്‍ ഈ ഖദര്‍ ധാരികള്‍ സമ്മതിക്കില്ല. നിര്‍ണായകമായ ഈ സമയത്തും ആശാന്‍മാര്‍ തിരക്കിലാണ്.
ആദര്‍ശ ധീരന്മാര്‍ കാശിക്ക് പോയോ? ഈ ചോദ്യം ഉയര്‍ത്തുന്നത് കോണ്‍ഗ്രസ് നേതാവായ അജയ് തറയിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് അംഗം. കാര്യമോ കാരണമോ ഒന്നും പറാതെ ഒരു പോസ്റ്റ്. ഈ ഇമേജിലൂടെ അജയ് തറയില്‍ പൊളിക്കുന്നത് കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ ആദര്‍ശതയെന്ന പൊയ്മുഖമാണ്.
ആദര്‍ശത്തിന്റെ പേരിലാണ് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുണ്ടാകുന്നത്. കെ കരുണാകരനെ മറിച്ചിട്ടതും ആദര്‍ശവും ധാര്‍മികതയും എല്ലാം വിശദീകരിച്ചാണ്. പഞ്ചാസാര കുംഭകോണത്തിലെ എ കെ ആന്റണിയുടെ രാജിയും ആദര്‍ശത്തിന്റെ പേരിലാണ്. എന്നാല്‍ സോളാറില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നില്ല. എ ഗ്രൂപ്പിലെ ആദര്‍ശന്മാരെല്ലാം ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്ന് പറയുന്നുമില്ല. ഈ വികാരമാണ് ഐ ഗ്രൂപ്പിലെ പ്രധാനി പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നതെന്ന് വ്യക്തം.
ആഭ്യന്തര മന്ത്രിയുടെ അറിവോടെ തന്നെയാകണം ഈ പോസ്റ്റ്. അങ്ങനെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ ഐ വിഭാഗം പറയാതെ പറയുകയാണ്. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോഴും കെ എം മാണിയെ വെട്ടിലാക്കുന്ന പലതും കോണ്‍ഗ്രസിന്റെ വക്താവായിരുന്ന അജയ് തറയില്‍ നടത്തിയിരുന്നു. സത്യം പറയുന്നതില്‍ ആരേയും പേടിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയായിരുന്നു അതെല്ലാം. എന്നാല്‍ അജയ് തറയിലിനെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് അന്ന് പ്രശ്‌നങ്ങളെ കെപിസിസി ഒതുക്കി തീര്‍ത്തത്.
സോളാറില്‍ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് എത്തുമ്പോഴും അജയ് തറയലിന്റെ പ്രതികരണം എത്തുന്നു. വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്ക് എതിരെ എഫ് ഐ ആര്‍ ഇടണമെന്ന് ഉത്തരവിടുന്നു. സമാന സാഹചര്യത്തെ ഗുരുതര പ്രതിസന്ധിയായി വി എം സുധീരന്‍ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യം വന്നപ്പോള്‍ ചര്‍ച്ചകളെ കുറിച്ചാണ് സുധീരന്‍ പറയുന്നത്. അങ്ങനെ ആദര്‍ശ ധീരരെല്ലാം മൗനം പാലിക്കുന്ന സാഹചര്യത്തെ തന്നെയാണ് അജയ് തറയില്‍ വിമര്‍ശിക്കുന്നത്. സോളാറില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ് പുതിയ പോര്‍മുഖം തുറക്കുകയാണ്. അതിനായി നവമാദ്ധ്യമങ്ങളെ തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുക തന്നെയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ എ ഗ്രൂപ്പിന് അമര്‍ഷവുമുണ്ട്.
അജയ് തറയിലിന്റെ പോസ്റ്റിന് താഴെയുള്ള ഈ കമന്റ് അതിന് തെളിവാണ്ഞങ്ങളേ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ ഇങ്ങനേ ഫേസ്ബുക്കില്‍ കിടന്ന് സരിതബിജുരമേശ്ഗണേശ്‌നികേഷ്‌സിപി എം ഗൂഢാലോചനകള്‍ പൊളിച്ചടുക്കുംബോള്‍ ഇവിടെ ഇത്ര അധപതിച്ച രീതിയില്‍ പോസ്റ്റര്‍ ഇടുന്ന താനൊക്കെ ഏത് മറ്റേടത്തെ നേതാവാണ്...??? ഉമ്മന്‍ ചാണ്ടിയേ അട്ടിമറിക്കാന്‍ പ്രതിപക്ഷത്ത് മാത്രമല്ല സ്വന്തം പാളയത്തില്‍ തന്നെ ചില കരിംകാലികള്‍ കോപ്പ് കൂട്ടുന്നുണ്ട് എന്ന് അറിയാം.. വിജിലന്‍സ് ജഡ്ജിയായിരുന്ന് സി പി എം ഗുണ്ടയേ പോലെ പെരുമാറുന്ന ജഡ്ജിയുടെ വാറോലയും വച്ച് മറ്റേ പണിക്കിറങ്ങും മുന്‍പ് നാണമുണ്ടെങ്കില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുക.....അതായത് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് അംഗത്വം ഉള്‍പ്പെടെ രാജിവയ്ക്കണമെന്നാണ് ആവശ്യം. ചുവരുണ്ടങ്കിലേ ചിത്രം ഉള്ളൂ എന്ന അടിസ്ഥാന ചൊല്ല് ഇവര്‍ക്കറിയില്ലേ. ഭരണം ഇല്ലാതെ എന്ത് പാര്‍ട്ടി....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























