ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു...

ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു...ദേശീയപാതയില്‍ ചേര്‍ത്തല എസ്എന്‍ കോളജിനടുത്താണ് അപകടം നടന്നത്. എസ്എല്‍ പുരം കളത്തില്‍ ഉദയനാണു (64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്കു പരുക്കുണ്ട്.
ആലപ്പുഴയിലേക്കു പോയ കാറും ചേര്‍ത്തലയിലേക്കു പോയ ആംബുലന്‍സുമാണു കൂട്ടിയിടിച്ചത്. പരുക്കേറ്റ രതീഷ്, ശ്രീക്കുട്ടന് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























