Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

രാത്രിയിലെ ഉറക്കച്ചടവും നടത്തവും പിഴച്ചു; അർദ്ധരാത്രി കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ കടയിൽ കയറിയ മോഷ്ടാവിനെ കുടുക്കി കാഞ്ഞിരപ്പള്ളി പൊലീസ്; പൊലീസിന്റെ പിടിയിലായത് സമീപത്തെ കട്ടക്കളത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി; മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കാണാം...

26 JULY 2024 04:08 PM IST
മലയാളി വാര്‍ത്ത

കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലിയിൽ അർദ്ധരാത്രി കടയിൽ കയറി മോഷണം നടത്തിയ മോഷ്ടാവിനെ കുടുക്കാൻ പൊലീസിനു സഹായകമായത് കള്ളന്റെ നടത്തത്തിന്റെ ശൈലിയും, ഉറക്കച്ചടവും. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മോഷണത്തിൽ പ്രതിയെ സിസിടിവിയുടെ സഹായത്തോടെയാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രസാദ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പൊലീസിന്റെ തന്ത്രപരമായ നീക്കവും നിരീക്ഷണവും ഫലം കണ്ടതോടെ മോഷ്ടിച്ച പണം കുഴിച്ചിട്ടിട്ട് പോലും മോഷ്ടാവിന് രക്ഷയുണ്ടായിരുന്നില്ല. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാവും പൊലീസ് പേരും വിവരങ്ങളും പുറത്ത് വിടുക.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ രഘുവിന്റെ കടയിലാണ് കഴിഞ്ഞ ദിവസം രാത്രി 1.50 ഓടെ മോഷണം നടന്നത്. ആദ്യം രാത്രി 1.50 ന് കടയിൽ എത്തിയ പ്രതി, മോഷണം നടത്താൻ ശ്രമിച്ചെങ്കിലും കട തുറക്കാൻ സാധിച്ചില്ല. തുടർന്ന്, ജോലി സ്ഥലത്തേയ്ക്ക് തിരികെ പോയ പ്രതി ഇവിടെ നിന്ന് സാധനങ്ങൾ എടുത്തുകൊണ്ട് വന്ന് പൂട്ട് പൊളിയ്ക്കാൻ ശ്രമിച്ചു. എന്നാൽ, ഇതിനും സാധിക്കാതെ വന്നതോടെ ഇരുമ്പ് കമ്പിപ്പാര അടക്കമുള്ളവ എടുത്തുകൊണ്ടു വന്ന് പൂട്ട് പൊളിക്കുന്നത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

രാവിലെ കടയിൽ എത്തിയ ആളുകളാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന്, ഇവർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതിന് ശേഷം കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇവർ സിസിടിവി ക്യമാറാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ മോഷ്ടാവ് സമീപത്തെ കട്ടക്കളത്തിലേയ്ക്കു നിരന്തരം പോകുന്നതായി കണ്ടെത്തി. തുടർന്ന്, കട്ടക്കളത്തിലുണ്ടായിരുന്നവരെ നിരന്തരം ചോദ്യം ചെയ്തു. എന്നാൽ, ഇവർ ആരും തന്നെ മോഷണം സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന്, പൊലീസ് സംഘം ഓരോരുത്തരെയായി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതോടെയാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

 

 

ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾക്ക് നല്ല ഉറക്കച്ചവട് ഉണ്ടായിരുന്നു. ഇയാളെ നടത്തി പരിശോധിച്ചപ്പോൾ സിസിടിവിയിലേതിനു സമാനമായ രീതിയിലാണ് ഇയാൾ നടക്കുന്നതെന്നും കണ്ടെത്തി. തുടർന്ന്, ഈ കാര്യങ്ങളടക്കം ചോദ്യം ചെയ്തതോടെ പ്രതി മോഷണം നടത്തിയതായി സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ശേഷം ലഭിച്ച പണം സമീപത്ത് കുഴിച്ചിട്ടതായും പ്രതി പൊലീസിനോടു സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends