Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ഒരു വ്യക്തിയെ ഒരു മതത്തില്‍ കെട്ടിയിടേണ്ട സാഹചര്യമില്ല... രണ്ട് പേര്‍ക്ക് അവരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതം മാറാന്‍ അനുമതി നല്‍കി ഹൈക്കോടതി

26 JULY 2024 07:54 PM IST
മലയാളി വാര്‍ത്ത

വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കാനും വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ഒരു വ്യക്തിയെ ഒരു മതത്തില്‍ കെട്ടിയിടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി രണ്ട് പേര്‍ക്ക് അവരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതം മാറാന്‍ അനുമതി നല്‍കി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കള്‍ തങ്ങളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഉത്തരവ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) ഉറപ്പുനല്‍കുന്നതുപോലെ, വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കാനും വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു.

സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ വിസമ്മതിക്കുന്നത് ഹര്‍ജിക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത്തരമൊരു കര്‍ക്കശമായ സമീപനം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വിധിയില്‍ പറഞ്ഞു.ജസ്റ്റിസ് വി.ജി.അരുണിന്റെ ബെഞ്ച് റിട്ട് ഹര്‍ജി അനുവദിക്കുകയും ഹര്‍ജിക്കാരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതം സംബന്ധിച്ച എന്‍ട്രി ഒരു മാസത്തിനകം തിരുത്താന്‍ പരീക്ഷാ കണ്‍ട്രോളറോട് നിര്‍ദേശിക്കുകയും ചെയ്തു.

'സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതം മാറ്റം അനുവദിക്കുന്ന വ്യവസ്ഥയില്ല എന്നത് അംഗീകരിക്കണമെങ്കില്‍ പോലും, ഒരു വ്യക്തിയെ അവരുടെ ജനനം കൊണ്ട് മാത്രം ഒരു മതത്തില്‍ കെട്ടിയിടാന്‍ അത് കാരണമല്ല. ഏത് മതവും സ്വീകരിക്കാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) ഉറപ്പുനല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാള്‍ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവന്റെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടിവരും. ' കോടതി നിരീക്ഷണത്തില്‍ പറഞ്ഞു.

ഹര്‍ജിക്കാര്‍ ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിച്ചവരാണെങ്കിലും 2017 മെയ് മാസത്തില്‍ ക്രിസ്തുമതം സ്വീകരിച്ചു. ആദ്യം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതവും പേരും മാറ്റാന്‍ പരീക്ഷാ കണ്‍ട്രോളറെ സമീപിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ മതം മാറ്റാന്‍ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ചിനെ സമീപിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം, നിലവിലുള്ള വ്യവസ്ഥകളൊന്നുമില്ലെങ്കിലും സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ കോടതിക്ക് മതിയായ അധികാരമുണ്ടെന്ന് കോടതിക്ക് മുമ്പാകെ രണ്ട് യുവാക്കളും വാദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends