വിഡി സതീശനും കെ സുധാകരനും തമ്മില്‍ പൊരിഞ്ഞ അടി ! ചാനലുകാരെ കാണുമ്പോള്‍ കെട്ടിപ്പിടുത്തം, വയനാട് ചേര്‍ന്ന ക്യാമ്പ് എക്സിക്യുട്ടിവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലി തുടങ്ങിയ അടി മറ്റ് തലങ്ങളിലേക്ക്

കോണ്‍ഗ്രസില്‍ പൊരിഞ്ഞ അടി നടക്കുകയാണ്. കെ സുധാകരനും വി ഡി സതീശനും തമ്മില്‍ ചേരിതിരിഞ്ഞ് തമ്മിലടി. വിഷയം പുറത്തേക്ക് വരാതിരിക്കാന്‍ നേതൃത്വത്തിന്റെ നീക്കം എന്നാല്‍ എല്ലാം അങ്ങാടിപ്പാട്ടായി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ഞങ്ങല്‍ തമ്മില്‍ എന്ത് പോര് പിന്നെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്ട്ടിയിയെന്ന നിലയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും അതെല്ലാം പരിശോധിക്കുമെന്നുമാണ് പറയുന്നത്.
വയനാട് ചേര്‍ന്ന ക്യാമ്പ് എക്സിക്യുട്ടിവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയാണ് വിഷയം തുടങ്ങിയത്. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്യാമ്പ് ബഹിഷ്കരിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. എല്ലാ ജില്ലയിലും പ്രതിപക്ഷ നേതാവ് കൂടി പങ്കെടുത്തുകൊണ്ട് ക്യാമ്പ് എക്സിക്യുട്ടിവ് ചേരാനാണു വയനാട് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിന് പകരം ജില്ലകളിലെ കെ.പി.സി.സി ഭാരവാഹികളെ ഒഴിവാക്കി തീരുമാനങ്ങള്‍ പ്രതിപക്ഷ നേതാവ് നേരിട്ട് നടപ്പിലാക്കുന്നുവെന്നാണ് ആരോപണം.
വയനാട് ക്യാമ്പില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് കേന്ദ്രീകരിച്ച് വാട്സാപ് ഗ്രൂപ്പുണ്ടാക്കി. ഇതിലൂടെ അതാത് ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ഈ വാട്സാപ് ഗ്രൂപ്പില്‍നിന്നും പ്രവര്‍ത്തനത്തില്‍നിന്നും തങ്ങളെ മാറ്റി നിര്‍ത്തിയതായി ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി. ഭാരവാഹികള്‍ യോഗത്തില്‍ പരാതിപ്പെട്ടു.
വിഷയം കൂടുതല്‍ ആളുകള്‍ ഉന്നയിച്ചതോടെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച രാത്രി കെ.പി.സി.സി. പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി കെ.പി.സി.സി. ഭാരവാഹി യോഗം വിളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് തിരുവനന്തപുരത്തെ ക്യാമ്പ് എക്സിക്യുട്ടിവില്നിന്ന് വി.ഡി.സതീശന് അവസാന നിമിഷം പിന്മാറിയത്.
തന്നെ അറിയിക്കാതെ യോഗം വിളിച്ചെന്നാണ് പ്രതിപക്ഷ നേതാവിന്റെ പരാതി. അതേസമയം, ക്യാമ്പ് എക്സിക്യുട്ടിവില്‍ പങ്കെടുക്കാതിരുന്നെങ്കിലും ആ സമയം ജില്ലയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് മറ്റു ചില പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. വയനാട് ക്യാമ്പിലെ തീരുമാനങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്നതില്‍ എ.ഐ.സി.സി. വ്യക്തത വരുത്തിയശേഷം മാത്രം ഇനി പങ്കെടുക്കാമെന്നതാണ് വി.ഡി.സതീശന്റെ ഇപ്പോഴത്തെ നിലപാട്.
വിഷയത്തില്‍ നിലപാട് തേടിയ മാധ്യമങ്ങളോടെ പ്രതിപക്ഷ നേതാവ് വാര്‍ത്തയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചു. കെ.പി.സി.സി. യോഗത്തില്‍ വിമര്‍ശനമുണ്ടായത് വാര്‍ത്തയാകേണ്ട കാര്യമെന്താണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. വിമര്‍ശിക്കുന്നതില്‍ ഒരു തെറ്റുമില്ല. യോഗത്തിന് അകത്ത് പറഞ്ഞതും പറയാത്തതും പുറത്തുപറഞ്ഞത് ആരാണെന്ന് നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ അന്വേഷിച്ചാല്‍ നന്നായിരിക്കുമെന്ന മുനവെച്ച വിമര്‍ശനമാണ് വി.ഡി. സതീശന് നടത്തിയത്. താന്‍ വിമര്‍ശനത്തിന് അതീതനല്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട ഒരു സര്‍ക്കുലറും ഇറക്കിയിട്ടില്ല. എന്തെങ്കിലും ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























