Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ 20 കോടിയോളം രൂപ തട്ടിയെടുത്ത സംഭവം... പ്രതിയായ ധന്യ മോഹന്‍ പോലീസില്‍ കീഴടങ്ങി

26 JULY 2024 08:09 PM IST
മലയാളി വാര്‍ത്ത

ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ 20 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വദേശിനി ധന്യ മോഹന്‍ പോലീസില്‍ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ശേഷം പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. തൃശ്ശൂര്‍ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 18 വര്‍ഷം ജോലി ചെയ്തിരുന്ന ജീവനക്കാരിയായ ധന്യ തട്ടിയത് 20 കോടിയോളം രൂപ. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാണ് 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരായ കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ മോഹനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചത്.

18 വര്‍ഷത്തോളമായി മണപ്പുറം ഫിനാന്‍സിന് കീഴിലെ CompTech & Consultants Ltd എന്ന സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടെക് ലീഡായി ജോലി ചെയ്തു വരികയായിരുന്നു ധന്യ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ എന്നപേരില്‍ വ്യാജ അക്കൗണ്ടുകളിലേക്കാണ് യുവതി പണം മാറ്റിയത്. കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്.
ഈ പണമുപയോഗിച്ച് ബന്ധുക്കളുടെയും സ്വന്തം പേരിലുമായി വീടും, ഭൂമിയടക്കമുള്ള സ്വത്തുവകകള്‍ ഉണ്ടാ ക്കിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ പൊലീ സ് കണ്ടെത്തിയിട്ടുണ്ട്.

2019 മുതലാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്നും അച്ഛന്റേയും സഹോദരന്റേയും അടക്കമുള്ള 5 അക്കൗണ്ടുകളിലേക്കാണ് ധന്യ പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ CompTech & Consultants Ltdന്റെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ കൃഷ്ണന്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലപ്പാട് പൊലീസ് കേസെടുത്ത് പ്രത്യേക 7 അംഗ അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.

വലപ്പാട് പൊലീസ് ഇന്‍സ്പെക്ടര്‍ക്കാണ് അന്വേഷണ ചുമതല.കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തിയ 80 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍ പോയ ധാന്യയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

2019 മുതല്‍ നടത്തിയ തട്ടിപ്പ് 19.94 കോടിയുടെ അടുത്തു വരുമെന്നും പൊലീസ് പറയുന്നു. സ്ഥാപനം തട്ടിപ്പ് കണ്ടെത്തിയതോടെ ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞു കാറില്‍ കയറിപ്പോയ ധന്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന വീട്ടിലടക്കം റൂറല്‍ എസ്.പി നവനീത് ശര്‍മ്മയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (1 hour ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (3 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (3 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (3 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (3 hours ago)

ശക്തമായ മഴയില്‍ തലസ്ഥാന നഗരിയില്‍ വെള്ളക്കെട്ട് രൂക്ഷം;മഴക്കാലപൂര്‍വ ശുചീകരണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂര്‍ണപരാജയം  (4 hours ago)

കെ പിസിസി അധ്യക്ഷനും സതീശന് ? പടയൊരുക്കം അനുകൂലമാക്കി വിഡിഎസ് പുതിയ അധ്യക്ഷൻ ഡിസംബറിൽ  (7 hours ago)

തിരുപ്പരൻകുൻട്രം ക്ഷേത്രത്തെ ഒറ്റി കളക്ടർ, സുപ്രീം കോടതി വിളിപ്പിച്ചു, കരഞ്ഞ് മാപ്പ് പറഞ്ഞ് കളക്ടർ, ക്ഷേത്രത്തിൽ സംഭവിക്കുന്നത്  (7 hours ago)

ഏത് അടുപ്പ് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം...! തർക്കം വേണ്ട, കട്ടയ്ക്ക് മേയർ ആറ്റുകാല്‍ പൊങ്കാല ദിവസം  (7 hours ago)

രണ്ട് മണിക്കൂറിനിടെ ട്രെയിന്‍ തട്ടി രണ്ടു യുവാക്കൾ ചിതറി 15 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സംഭവിച്ചത് ഇത്..!ട്രാക്കിൽ നടന്നത്  (7 hours ago)

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (7 hours ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (7 hours ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (7 hours ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (7 hours ago)

Malayali Vartha Recommends