20 കോടി തട്ടി മുങ്ങിയ ധന്യ മോഹന്‍ പോലീസില്‍ കീഴടങ്ങി ! മണപ്പുറം ഫിനാന്‍സില്‍ നടന്ന വലിയ തട്ടിപ്പ് പൊക്കിയതോടെ ആള് ഓടി... ഐപിസി 406, 420 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി

മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ ഒടുവില്‍ പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ പിടികൂടാനുള്ള ഒട്ടത്തിലായിരുന്നു പോലീസ്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ധന്യയെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ജൂലായ് 23ന് ധനകാര്യ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു കണ്ടെത്തിയത്.
പരിശോധന സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ധന്യ, പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് 80 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നുവെന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ നല്കിയ പരാതിയില്‍ വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. 19.94 കോടി രൂപയുടെ ഞെട്ടിക്കുന്ന തിരിമറിയാണ് നടന്നത് എന്ന് ഇതില്‍ ബോധ്യമായി. 2024 ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫര്‍ ചെയ്തത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആര് ഇട്ടാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഐപിസി 406, 420 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി.
റൂറല്‍ എസ്.പി. നവനീത് ശര്‍മ ഉള്‍പ്പടെ ഉന്നത ഉദ്യോ?ഗസ്ഥര്‍ വലപ്പാട് സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷണം വിലയിരുത്തി. തുടര്‍ന്ന് വടപ്പാട് എസ്.എച്ച്.ഒ രമേഷിന്റെ നേതൃത്വത്തില്‍ ഏഴ് അംഗ പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫോണ്‍കോളുകളടക്കം പോലീസ് പരിശോധിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ പത്രങ്ങളടക്കം വീട്ടുമുറ്റത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























