ഇത്തരം വാര്‍ത്തകള്‍ പുറത്തു തരുന്നവരെയാണ് പാര്‍ട്ടി കണ്ടെത്തേണ്ടത്... വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്

താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും വിമര്‍ശനം ശരിയെങ്കില്‍ തിരുത്തുമെന്നും കെ.പി.സി.സിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കഴിഞ്ഞ ദിവസം കെ.പി.സിസി ഭാരവാഹികളുടെ അടിയന്തര ഓണ്‍ലൈന്‍ .യോഗത്തില്‍ സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യുട്ടീവില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
താന്‍ കെ.പി.സി.സി യോഗത്തില്‍ പങ്കെടുത്തില്ല. തന്നെ വിമര്‍ശിക്കുന്നത് തെറ്റല്ല, വിമര്‍ശനത്തിലെ കാര്യങ്ങള്‍ ശരിയാണെങ്കില്‍ തിരുത്തും. യോഗത്തില്‍ പറഞ്ഞതും പറയാത്തതും വാര്‍ത്തയായി. അദ്ധ്യക്ഷനോട് ഭാരവാഹികള്‍ക്ക് ചില കാര്യങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു. അതിന് ചേര്‍ന്ന യോഗമാണ്. ഇത്തരം വാര്‍ത്തകള്‍ പുറത്തു തരുന്നവരെയാണ് പാര്‍ട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നതായും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























