പട്രോളിംഗിനിടെ പോലീസിന്റെ കണ്ണില്‍പ്പെട്ട കള്ളനെ പോലീസ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പിടികൂടി

പട്രോളിംഗിനിടെ പോലീസിന്റെ കണ്ണില്‍പ്പെട്ട കള്ളനെ പോലീസ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പിടികൂടി. പോലീസിനെ കണ്ട് ഓടയില്‍ ഒളിച്ച കള്ളനെ ഫയര്‍ഫോഴ്സിനെ വിളിച്ചാണ് കള്ളനെ പുറത്തെടുത്തത്. അതിസാഹസിക ശ്രമങ്ങള്‍ക്കൊടുവിലാണ് തമിഴ്നാട് സ്വദേശി രാജശേഖരനെയാണ് പൊലീസ് പിടികൂടിയത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പരിസരത്തെ വീടുകളില്‍ മോഷണശ്രമം നടത്തിയ കള്ളന് ചെന്നുപെട്ടത് പട്രോളിംഗ് നടത്തുന്ന പൊലീസിന്റെ മുന്നിലായിരുന്നു. ഇവിടെ നിന്ന് ഓടിയ കള്ളന്റെ പിന്നാലെ പൊലീസും ഓടി. പെട്ടെന്ന് ഓടിരക്ഷപ്പെടാനായി കള്ളന് ഓടയിലേക്ക് കയറുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കള്ളനെ പുറത്തെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.
ഓടയുടെ സ്ലാബ് പൊളിച്ച് കള്ളനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ കള്ളന് കൂടുതല്‍ ഉള്ളിലേക്ക് പോയി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ഓക്സിജന്റെ സഹായത്തോടെ ഓടയുടെ ഉള്ളിലേക്ക് ഇറങ്ങി അതിസാഹസികമായി മോഷ്ടാവിനെ പുറത്തെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























