അര്‍ജുനായുള്ള തെരച്ചില്‍ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിന് സാധ്യത.... ഗംഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയും സംഘവും ഇന്നും തെരച്ചില്‍ നടത്തും, ദൗത്യത്തിന്റെ പുരോഗതിയില്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും ജില്ലാ കളക്ടര്‍

എന്നാല്‍ ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകും എന്നാണ് സൂചനകള്‍.
ഗംഗാവലി പുഴയില്‍ ഇറങ്ങിയുള്ള പരിശോധനയിലും ഇന്നലെ നിരാശയായിരുന്നു ഫലം. പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തെ അടക്കം രംഗത്തിറക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ തെരച്ചില്‍. 'ഉഡുപ്പി അക്വാമാന്' എന്നറിയപ്പെടുന്ന ഈശ്വര്‍ മല്‍പെ നാവിക സേനയുടെ സഹായത്തോടെ നിരവധി തവണ പുഴയില്‍ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുക്കില്‍പ്പെട്ട ഈശ്വറിനെ നാവികസേനയാണ് രക്ഷപ്പെടുത്തിയത്. നിരാശനെന്നാണ് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ഇന്നലത്തെ തെരച്ചില്‍ അവസാനിപ്പിച്ച ശേഷം പ്രതികരിച്ചത്.
ഗംഗാവലി പുഴയിലെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നുവെന്നും മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെ നദിയുടെ ആഴങ്ങളില്‍ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല.
"
https://www.facebook.com/Malayalivartha