കാട്ടാക്കട പൂവച്ചല്‍ ആലമുക്ക് റോഡില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

കാട്ടാക്കട പൂവച്ചല്‍ ആലമുക്ക് റോഡില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. കുരുതംകോട്, തലയ്ക്കോണം സ്വദേശി വിഷ്ണു ഓടിച്ച ബൈക്ക് ഉറിയക്കോട് സ്വദേശിയും ആക്രി കച്ചവടക്കാരനുമായ ബാബുവിന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ആലമുക്ക് ഭാഗത്ത് നിന്നും പേഴുംമൂട് ഭാഗത്തേക്ക് വന്ന ബാബു ആലമുക്ക് മുളയംകോട് തടിമില്ലിന് സമീപത്തു വച്ച് സ്കൂട്ടര്‍ ഓടിച്ച് റോഡിന് മറുവശത്ത് എത്തുമ്പോള്‍ ബൈക്ക് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ .
വിഷ്ണു പേഴുമുട് ഭാഗത്ത് നിന്നും പൂവച്ചല്‍ ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തില്‍ ബാബുവിന്റ് ഇടത് കാല്പാദം അറ്റ് തൂങ്ങി. വിഷ്ണുവിന്റെ വലതുകൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. ഇരുവരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























