'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ... സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുക ലക്ഷ്യം

'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ... സമ്പൂര്‍ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുക ലക്ഷ്യം,
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷിയോഗം വിളിച്ചത്.
മാലിന്യ സംസ്കരണ പ്രവത്തനങ്ങളില്‍ സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ക്യാമ്പയിന് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി .
ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് സെപ്റ്റംബര്‍ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























